Categories

പതിനാറാം വയസ്സിൽ ലൈംഗിക പീഡനം, കേസൊതുക്കാൻ ഭാര്യയാക്കി; ഒടുവിൽ മൊഴിചൊല്ലിയ യുവാവ് ജയിലിൽ

കോഴിക്കോട്: പതിനാറാം വയസ്സിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് കേസൊതുക്കാൻ ഭാര്യമാക്കിയതായി പരാതി.

ഒടുവിൽ യുവതിയെ മൊഴിചൊല്ലിയതോടെ യുവാവ് ജയിലിലുമായി. താമരശ്ശേരിയിലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് റിമാൻഡിലായത്.

പൂനൂർ നേർപൊയിൽ ആഷിഖ് (30) ആണ് ജയിലിലായത്. താമരശ്ശേരി ഇൻസ്പെക്ടർ എം.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബെംഗളൂരുവിൽവെച്ചാണ് ആഷിഖിനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.

താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

2010 മാർച്ചിലാണ് പതിനാറുകാരി പീഡനത്തിനിരയായത്. ഈ പെൺകുട്ടിയെ പിന്നീട് ആഷിഖ് വിവാഹം കഴിച്ചു.

എന്നാൽ, ഏതാനും വർഷങ്ങൾക്കുശേഷം ഇവരെ മൊഴിചൊല്ലുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.

അതോടെ പീഡനപരാതി പിൻവലിച്ചുകിട്ടാനായി മാത്രമായാണ് ആഷിഖ് തന്നെ വിവാഹം കഴിച്ചതെന്നുകാണിച്ച് പെൺകുട്ടി പോലീസിൽ പരാതിനൽകുകയായിരുന്നു.

പ്രായപൂർത്തിയാവുന്നതിന് മുമ്പുനടന്ന പീഡനം എന്നനിലയിലാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് നടപടിയെടുത്തത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP