ബഹ്റൈനിൽ വീട്ടുജോലിക്കെത്തിച്ച മ​ല​യാ​ളി യു​വ​തി​ക​ൾ​ക്ക് പീ​ഡ​നം; കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള വ​ൻ​സെ​ക്സ് റാ​ക്ക​റ്റ്

Loading...

മനാമ: വീട്ട് ജോലിക്ക് എന്ന് പറഞ്ഞ് കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ സ്ത്രീകളെ എത്തിച്ച് പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ പലതവണ പുറത്ത് വന്നതാണ് .

വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് . ബഹ്റൈനിൽ വീട്ടുജോലിക്കെത്തിച്ച മലയാളി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശികൾക്കായി ബഹ്റൈൻ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീർ, സജീർ എന്നിവർക്കായാണ് ബഹ്റൈൻ പോലീസ് വലവരിച്ചത്.

വീട്ടുജോലിക്കെന്നു പറഞ്ഞ് ബഹ്റൈനിൽ എത്തിച്ച കോഴിക്കോട്, കോട്ടയം ജില്ലകളിൽപ്പെട്ട രണ്ട് യുവതികളാണ് പീഡനത്തിനിരയായത്. 25 ദിവസങ്ങൾക്ക് മുന്പാണ് ഇവരെ വീട്ടുജോലിക്കെന്നു പറഞ്ഞ് ബഹ്റൈനിൽ എത്തിച്ചത്.

സംഭവം പുറത്തായതോടെ ബഹ്റൈൻ കേന്ദ്രമാക്കി കേരളത്തിൽ വേരുകളുള്ള വൻസെക്സ് റാക്കറ്റ് സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവർ നിരവധി നിർധന യുവതികളെ നല്ല ശന്പളം ലഭിക്കുമെന്ന് പറഞ്ഞ് വീട്ടുജോലിക്കടക്കം ബഹ്റൈനിലേക്ക് കടത്തിയതായും സൂചനയുണ്ട്. ബഹ്റൈനിലും കേരളത്തിലുമായി ബന്ധമുള്ള വൻസെക്സ് റാക്കറ്റ് സംഘത്തിന് കേരളത്തിൽ എല്ലാജില്ലകളിലും ഏജന്‍റുമാരുള്ളതായും സൂചനയുണ്ട്.

സെക്സ് റാക്കറ്റിൽ നിന്നും രക്ഷപ്പെട്ട യുവതികൾ ബഹ്റൈൻ പോലീസിൽ അഭയം തേടുകയും കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരുമായി ഫോണിൽബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹം നാട്ടിലായതിനാൽ ബഹ്റൈനിലുള്ള സാമൂഹിക പ്രവർത്തകൻ ബഷീർ അന്പലായിയെ ഇദ്ദേഹം വിളിച്ച് വിവരം പറയുകയും പ്രശ്നത്തിൽ ഇടപെടുകയുമായിരുന്നു.

ഒരു ദിവസം പത്താളുകൾവരെ തങ്ങളെ ചൂഷണം ചെയ്തതായും എതിർത്തപ്പോൾ പലപ്പോഴായി മർദിക്കുകയും ചെയ്തതായി യുവതികൾ വെളിപ്പെടുത്തുകയുണ്ടായി. ബഹ്റൈൻ പോലീസിന്‍റെ നിരീക്ഷണത്തിലുള്ള യുവതികൾ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്.

ഇതിനായുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണ്. ഇവർ കേരളത്തിൽ എത്തിയാൽ സെക്സ് റാക്കറ്റ് സംബന്ധിച്ച് ഇവിടുത്തെ പോലീസിൽ പരാതി നൽകാൻ ഇവർക്ക് ആവശ്യമായ സഹായം നൽകുമെന്ന് സുബൈർ കണ്ണൂർ രാഷ് ട്രദീപികയോട് പറഞ്ഞു.

വീട്ടുജോലിക്ക് നിന്നാൽ പ്രതിമാസം 35,000 രൂപ ശന്പളം ലഭിക്കുമെന്നാണ് ഏജൻസികൾ യുവതികളോട് പറഞ്ഞിരുന്നത്. ഇതിനായ് 25,000 രൂപയാണ് ഇവർ യുവതികളോട് വാങ്ങിയിരുന്നത്. മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന യുവതികളെ പല പ്രലോഭനങ്ങളും നൽകിയാണ് ഇവർ വലയിൽ വീഴ്ത്തിയിരുന്നത്.

എന്നാൽ, വിദേശത്തെത്തുന്പോൾ മാത്രമാണ് തങ്ങൾ അകപ്പെട്ട കെണിയെ കുറിച്ച് യുവതികൾക്ക് മനസിലാകുക. ഏതായാലും ബഹ്റൈൻ പോലീസ് സെക്സ് റാക്കറ്റ് സംഘത്തെ ഉടൻ കുരുക്കുമെന്നാണ് അറിയുന്നത്. യുവതികൾ നാട്ടിലെത്തിയാൽ പോലീസിൽ പരാതി നൽകുന്ന മുറയ്ക്ക് ഇവിടുത്തെ വേരുകളും അറുക്കാൻ സാധിക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം