Categories
special story

ഗുരുതര വീഴ്ച്ച , കോവിഡ് പരിശോധന ഫലം വൈകുന്നു ; രോഗലക്ഷണമുള്ളവർ ആശങ്കയിൽ

കോഴിക്കോട് : കോവിഡ് രോഗം തിരിച്ചറിയാനുള്ള ആർ ടി പി സി ആർ പരിശോധന ഫലം വൈകുന്നു.  കോഴിക്കോട് ജില്ലയിൽ രോഗലക്ഷണമുള്ള നൂറുകണക്കിന് ആളുകൾ ആശങ്കയിൽ.

വളയത്ത് പരിശോധന ഫലം കാത്തിരുന്ന ഗർഭിണി കുഴഞ്ഞു വീണു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിൻ്റെ ഭാഗമായി നടത്തിയ ആർ ടി പി സി ആർ പരിശോധന ഫലമാണ് ഒരാഴ്ച്ചയായിട്ടും പൂർണമായും രോഗികൾക്ക് ലഭിക്കാതത്.

കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധന റിപ്പോർട്ട് ഇല്ലാതത് കാരണം വീടുകൾ കഴിയുന്ന പലർക്കും ചികിത്സ നൽകുന്നില്ല . ഇത് രോഗ പ്രതിരോധ പ്രവർത്തനത്തനങ്ങളെ ഗുരുതമായി ബാധിച്ചിട്ടുണ്ട്.

കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ രോഗബാധിതരെ കണ്ടെത്താനായി ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ കോവിഡ് ടെസ്റ്റ് മഹായഞ്ജത്തില്‍ 42,920 പേരുടെ സാമ്പിള്‍ ശേഖരിച്ചിരുന്നു.

ആദ്യ ദിവസമായ 16ന് വെള്ളിയാഴ്ച 19,300 ടെസ്റ്റുകളാണ് നടത്തിയത്. 17 ന്ശനിയാഴ്ച വൈകുന്നേരത്തോടെ 40000 എന്ന ലക്ഷ്യം മറികടന്നു.

31,400 ടെസ്റ്റുകള്‍ നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍, 40,000 ടെസ്റ്റുകള്‍ എന്ന ലക്ഷ്യമിട്ടാണ് ജില്ലയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയത്. എന്നാൽ ഈ സാമ്പിളുകളുടെ പരിശോധനഫലമാണ് പലയിടത്തും ഒരാഴ്ച്ച പിന്നിട്ടിട്ടും രോഗികൾക്ക് ലഭിച്ചിട്ടില്ല.

സോഫ്റ്റ് വേർ അപ്ഡേഷൻ പ്രശ്നമാണ് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.എന്നാൽ പരിശോധന കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരോ കൂടുതൽ സംവിധാനങ്ങളോ ഏർപ്പെടുത്താതെയാണ് ക്യാമ്പുകൾ സംഘടിപ്പിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

16 ൻ്റെ പരിശോധനാ ഫലം ഭാഗികമായി ലഭിച്ചെങ്കിലും 17 ന് നടത്തിയ പരിശോധനയുടെ ഒറ്റ റിപ്പോർട്ട് പോലും ലഭിച്ചില്ലെന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലേയും വളയം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയും ആരോഗ്യ പ്രർത്തകർ പറയുന്നു.

ജില്ലയിലെ എല്ലാപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികളിലുമാണ് ടെസ്റ്റുകള്‍ നടന്നത്.

സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും ക്യാമ്പുകള്‍ നടന്നു. ആശുപത്രികളിലെ ഒ.പി.കളിലെത്തുന്നവരെയും കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും ടെസ്റ്റിന് വിധേയരാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരും കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളിലെത്തി സാമ്പിള്‍ നല്‍കി.

ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചത്. കലക്ടര്‍ എസ്.സാംബശിവ റാവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.

രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്ത് രോഗം പടരുന്നത് തടയാനാണ് ടെസ്റ്റുകള്‍ വ്യാപകമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും ചേര്‍ന്നാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുന്നത്.

പ്രാദേശികതലത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചാരണം നടത്തിയാണ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ജില്ലയില്‍ ടെസ്റ്റുകളോട് ആളുകള്‍ വിമുഖത കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് ടെസ്റ്റ് വ്യാപകമാക്കിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Severe fall, delay in covid test result; Symptomatic anxiety

NEWS ROUND UP