കൂടത്തായി കൊലപാതക പരമ്പര ; കുറ്റപത്രത്തില്‍ ജോളിയുടെ കുത്തഴിഞ്ഞ ജീവിതവും

Loading...

കോ​ഴി​ക്കോ​ട് : കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക​ളി​ല്‍ മു​ഖ്യ​പ്ര​തി​ജോ​ളി​യു​ടെ കു​ത്ത​ഴി​ഞ്ഞ ജീ​വി​തം കു​റ്റ​പ​ത്ര​ത്തി​ൽ കൃ​ത്യ​മാ​യി വ​ര​ച്ചു​കാ​ട്ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ . ജോ​ളി കോ​ഴി​ക്കോ​ട് വ​ച്ച് മാ​ര​ക​രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​യ​ത​ട​ക്കം ഞെ​ട്ടി​ക്കു​ന്ന​വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ഇ​തി​ന​കം ശേ​ഖ​രി​ക്കു​ക​യും അ​നു​ബ​ന്ധ​രേ​ഖ​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​ടെ വ​ഴി​വി​ട്ടു​ള്ള ജീ​വി​തം കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​രു​ടെ വ്യ​ക്തി ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​വ​ര്‍ മാ​ര​ക​രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യ സ്ഥ​ല​വും തീ​യ​തി​യും രേ​ഖ​ക​ള്‍ സ​ഹി​തം കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ഇ​തി​നു പു​റ​മേ അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് ആ​റു​മാ​സം മു​ന്‍​പ് ത്വ​ക്ക് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റി​ട്ട. ത്വ​ക്ക് രോ​ഗ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ജോ​ളി ചി​കി​ല്‍​സ തേ​ടി​യി​രു​ന്നു. ഇ​തി​ന് ഇ​വ​ര്‍​ക്ക് ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ മ​രു​ന്ന്കു​റി​പ്പ​ടി​യും മ​രു​ന്നു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​രു​ന്നു. ജ​യി​ലി​ല്‍ ക​ഴി​യ​വേ ഈ ​മ​രു​ന്ന ഇ​വ​ര്‍​ക്ക് വ​നി​താ പോ​ലീ​സു​കാ​ര്‍ വാ​ങ്ങി​ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​പ​രി​ചി​ത​രാ​യ പു​രു​ഷ​ൻ​മാ​രെ പ​രി​ച​യ​പ്പെ​ട്ടാ​ല്‍ പോ​ലും അ​ടു​ത്തേ​ക്ക് ചേ​ര്‍​ന്നി​രു​ന്ന് സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു ജോ​ളി​ക്കു​ണ്ടാ​യി​രു​ന്ന​ത് എ​ന്ന​തി​ന്‍റെ തെ​ളി​വും പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​ത് ഇ​വ​രു​ടെ മ​റ്റൊ​രു വി​ചി​ത്ര​സ്വ​ഭാ​വ​മാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.​

നി​ല​വി​ല്‍ റോ​യ് തോ​മ​സ് വ​ധ​കേ​സി​ല്‍​മാ​ത്രമാ​ണ് ഇ​പ്പോ​ള്‍ കു​റ്റ​പ്ര​തം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ് കേ​സു​ക​ളി​ലും ഉ​ട​ന്‍ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ഇ​പ്പോ​ഴും ജോ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ വി​വ​ര​ങ്ങ​ള്‍ പോ​ലും അ​ന്വേ​ഷ​ണ​സം​ഘം കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​യ പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റെ ഭാ​ര്യ സി​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഈ ​മാ​സം 18നോ​ടെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം