Categories
TRAVEL

സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് അഥവാ സൂചിപ്പാറ വെള്ളച്ചാട്ടം

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സൂചിപ്പാറ വെള്ളച്ചാട്ടം.നിരവധി സഞ്ചാരികളാണ് വയനാടിന്റെ ഭംഗി ആസ്വദിക്കാനായി ഇവിടേക്ക് എത്താറുണ്ട് .

സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് എന്നും സൂചിപ്പാറ വെള്ളച്ചാട്ടം അറിയപ്പെടുന്നു. നൂറുമുതല്‍ മുന്നൂറ് വരെ മീറ്റര്‍ ഉയരമുണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്.

റാഫ്റ്റിംഗ്, നീന്തല്‍ മുതലായ വാട്ടര്‍ സ്‌പോര്‍ട്‌സ് ഈവന്റുകള്‍ക്ക് ഇവിടെ സൗകര്യമുണ്ട്. മരത്തിന് മുകളിലെ കുടിലുകളില്‍ താമസിച്ച് നീന്തലും വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളും കാണാം.

നൂറുമുതല്‍ മുന്നൂറ് വരെ മീറ്റര്‍ ഉയരമുണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്. മീന്‍മുട്ടി, കാന്തന്‍പാറ, സൂചിപ്പാറ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മൂന്ന് വെള്ളച്ചാട്ടങ്ങളും ഒടുവില്‍ ചാലിയാര്‍ നദിയില്‍ എത്തിച്ചേരുന്നു.

കാട്ടിലൂടെ ഏകദേശം 2 കിലോമീറ്റര്‍ ദൂരം നടക്കണം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അരികിലെത്താന്‍.ആ യാത്രയില്‍ മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

കാട്ടിലൂടെയുള്ള വഴികൾ എല്ലാം കല്ലുപാകിയതാണ്. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങൾ മനോഹരമാണ്.പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.

സഞ്ചാരികള്‍ക്ക് സാഹസിക യാത്രയുടെയും പ്രകൃതിയോട് ചേര്‍ന്നുള്ള യാത്രയുടെയും മറ്റൊരു അനുഭവമാണ് സൂചിപ്പാറ സമ്മാനിക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Soochipara Falls is one of the important tourist attractions of Wayanad district.

Soochipara Falls is also known as Sentinel Rock Waterfalls. Soochipara Falls is 100 to 300 meters high.