കോട്ടയത്ത് നിരീക്ഷണത്തിലായിരിക്കെ മരിച്ച യുവാവിന്‍റെപരിശോധനഫലം പുറത്ത്

Loading...

കോട്ടയം :  വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലിരിക്കെ മരിച്ച
യുവാവിന്‍റെ പരിശോധനഫലം പുറത്ത് വന്നു .

യുവാവിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥിനാണ് (39) കൊവിഡ്  പോസിറ്റീവ്  ആയിരുന്നില്ല എന്ന് സ്ഥിതീകരിച്ചത് .

സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

വിദേശത്തുനിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മഞ്ജുനാഥിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അവശ നിലയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

എന്നാല്‍  രണ്ടു രോഗികൾ ഒരേ സമയം എത്തിയപ്പോൾ  സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി നൽകുന്ന വിശദീകരണം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം