മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് ടീമിലേക്ക് വീണ്ടും വിളിക്കാന്‍ സാധ്യത വരുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 പരമ്ബരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്താനുള്ള സാധ്യതയാണ് തെളിയുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ ടീമില്‍ സഞ്ജുവിനെക്കൂടി ഉള്‍പ്പെടുത്തുമെന്നാണ് വിവരം. സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ പരമ്ബരയില്‍ എടുത്ത ശേഷം ഒരു മത്സരത്തില്‍പ്പോലും അവസരം നല്‍കാതെ തഴഞ്ഞ നടപടി വിവാദമായതോടെയാണ് വീണ്ടും സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നത്.
ട്രൂവിഷന്‍ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ഡിസംബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ട്വന്റി20 പരമ്ബരയിലെ ആദ്യ മത്സരം. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. 11ന് മുംബൈ വാംഖഡെയില്‍ മൂന്നാം മത്സരം നടക്കും. ഡിസംബര്‍ 15 മുതല്‍ ഏകദിന പരമ്ബരയ്ക്കു തുടക്കമാകും.