‘ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ…!’,, – ഷമിയെ കൊണ്ട് കുമ്പളങ്ങിയിലെ ഹിറ്റ്‌ ഡയലോഗ് പറയിപ്പിച്ച്‌ സഞ്ജു

Loading...

ഹാ​മി​ല്‍​ട്ട​ണ്‍: ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം കരുത്തായത് ബോ​ള​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ്രകടനം കൂടെയാണ്. 

ഇ​തി​ന്, പി​ന്നാ​ലെ ഷ​മി​യു​ടെ ര​സ​ക​ര​മാ​യ ഒ​രു വീ​ഡി​യോ പു​റ​ത്ത് വ​ന്നു. വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​താ​ക​ട്ടെ ടീ​മി​ലെ മ​ല​യാ​ളി താ​രം സ​ഞ്ജു.വി. ​സാം​സ​ണും‍. ടേ​ബി​ള്‍ ടെ​ന്നീ​സ് ക​ളി​ക്കു​ന്ന​തി​നി​ടെ “കു​മ്ബ​ള​ങ്ങി നൈ​റ്റ്‌​സ്’ എ​ന്ന ചി​ത്ര​ത്തി​ല്‍ ഫ​ഹ​ദ് ഫാ​സി​ല്‍ അ​ഭി​ന​യി​ച്ച ഷ​മ്മി എ​ന്ന ക​ഥാ​പാ​ത്രം പ​റ​യു​ന്ന ഡ​യ​ലോ​ഗാ​ണ് ഷ​മി​യെ​കൊ​ണ്ട് സ​ഞ്ജു പ​റ​യി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ഷോ​ട്ട് അ​ടി​ച്ച ശേ​ഷം സി​നി​മ​യി​ല്‍ പ​റ​യു​ന്ന​തു​പോ​ലെ ‘ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ…!’ എ​ന്നാ​ണ് ഷ​മി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. ശേ​ഷം സ​ഞ്ജു​വി​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. നി​മി​ഷ​ങ്ങ​ള്‍‌​ക്ക​കം ആ​യി​ര​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ത​ങ്ങ​ളു​ടെ വാ​ട്സ്‌ആ​പ്പ് സ്റ്റാ​റ്റ​സ് ആ​യും ഫേ​സ്ബു​ക്ക് സ്റ്റോ​റി ആ​യു​മെ​ല്ലാം ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചു.

What a lovely game of cricket tonight..!!And a special heart shown by this Hero !!Nammude Swandam Shami bhai !!SHAMI HERO AADA HERO !! 😅😅😅

Posted by Sanju Samson on Wednesday, January 29, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം