Categories
headlines

സഞ്ജുവിന് ഇരട്ട സെഞ്ചുറി

ഏകദിനത്തില്‍ സഞ്ജു വി സാംസണ് ഇരട്ട സെഞ്ചുറി. വിജയ്‌ ഹസാരെ ട്രോഫിയില്‍ ഗോവയ്ക്ക് ഏതിരെയാണ് സഞ്ജുവിന്റെ ഈ നേട്ടം. 125 പന്തിലാണ് സഞ്ജു ഇരട്ട സെഞ്ചുറി സ്വന്തമാക്കുന്നത്. ലിസ്റ്റ് ഏ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാം  ഇരട്ട സെഞ്ചുറിയാണിത്‌.

129 പന്തില്‍ 21 ബൗണ്ടറിയും 10 സിക്‌സറും അടങ്ങുന്ന ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്(212 നോട്ടൗട്ട്).

മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ടും സഞ്ജു കുറിച്ചു. ഇരുവരും ചേര്‍ന്ന് 338 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സഞ്ജു-സച്ചിന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കേരളം കൂറ്റന്‍ സ്‌കോറും നേടി.

10 റണ്‍സെടുത്ത നായകന്‍ ഉത്തപ്പയും ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദും പുറത്തായ ശേഷം ഒത്തുചേര്‍ന്ന സഞ്ജു-സച്ചിന്‍ കൂട്ടുകെട്ട് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP