ഡബിള്‍സില്‍ കിരീട നേട്ടത്തോടെ തിരിച്ചെത്തി സാനിയ മിര്‍സ

Loading...

ഹൊബാര്‍ട്ട് ​: കിരീടം നേടി ​ടെന്നീസ്​ കോര്‍ട്ടിലേക്ക്​ ഇന്ത്യയുടെ സാനിയ മിര്‍സയുടെ ഗംഭീര തിരിച്ച്‌​ വരവ്​. ഹോബര്‍ട്ട്​ ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്റിന്‍റെ  ഡബിള്‍സ്​ ഫൈനലില്‍ സാനിയ മിര്‍സ-നദിയ കിച്നോക്ക്​ സഖ്യം കിരീടം നേടി. 6-4, 6-4 എന്ന സ്​കോറിനാണ്​ സാനിയയും ഉക്രൈന്‍ താരവും തമ്മിലുള്ള സഖ്യം കിരീടം നേടിയത്​.

ചൈ​ന​യു​ടെ ര​ണ്ടാം സീ​ഡ്​ താ​ര​ങ്ങ​ളാ​യ ഷു​വാ​യ്​ പെ​ങ്​-​ഷു​വാ​യ്​ സാ​ങ് ജോ​ഡി​യെയാ​ണ്​ ക​ലാ​ശ​ക്ക​ളി​യി​ല്‍ സാനിയ സഖ്യം തകര്‍ത്ത്​ വിട്ടത്​.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

സെ​മി​യി​ല്‍ സ്​​ലൊ​വീ​നി​യ​ന്‍-​ചെ​ക്ക്​ ജോ​ഡി​യാ​യ ട​മാ​ര സി​ദാ​ന്‍​സെ​കി​നെ​യും മ​രി​യ ബൗ​സ്​​കോ​വ​യെ​യും നേ​രി​ട്ടു​ള്ള ​െസ​റ്റു​ക​ള്‍​ക്ക്​ തോ​ല്‍​പി​ച്ചാ​യിരുന്നു സാനിയ-കിച്​നോക്ക്​ സഖ്യത്തിന്‍െറ​ മു​ന്നേ​റ്റം.

അമ്മയായതിന്​ ശേഷം ടെന്നീസ്​ കോര്‍ട്ടില്‍ നിന്ന്​ സാനിയ മിര്‍സ വിട്ടു നില്‍ക്കുകയായിരുന്നു. 2017ലാണ്​ അവര്‍ അവസാന മല്‍സരം കളിച്ചത്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം