സനല്‍കുമാറിന്റെ കുടുംബം നീതി തേടി സമരത്തിലേക്ക്;ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യും വരെ സമരം

Loading...

നെയ്യാറ്റിന്‍കര:ഡി.വൈ.എസ്.പി ബി. ഹരികുമാര്‍ കാറിന് മുന്നിലേക്ക് തള്ളിയിട്ട കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബം നീതി തേടി സമരത്തിലേക്ക്.നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യുമെന്ന് സനലിന്റെ ഭാര്യ വിജി പറയുന്നത്. നീതി കിട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നും വിജി മാധ്യമങ്ങളോടു പറഞ്ഞു.

നിരപരാധിയായ  സനലിന്റെ കൊലപാതകത്തിനു പിന്നിലുള്ളവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുമെന്ന് സനലിന്റെ സഹോദരിയും പറഞ്ഞു. സനലിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാല്‍ അമ്മയുള്‍പ്പെടെ സമരരംഗത്തേക്ക് വരും. ഡി.വൈ.എസ്.പിയെ എന്ന് അറസ്റ്റു ചെയ്യുമോ അന്നു വരെ സമരം ചെയ്യാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. അതേ സമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. ഹരികുമാറിനെ രക്ഷിക്കുന്നതിന് ഉന്നത ഇടപെടലുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് കുടുംബം സമരരംഗത്തേക്ക് നീങ്ങുന്നത്.

നവംബര്‍ അഞ്ചിനാണ് സനല്‍കുമാറിനെ നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി ബി. ഹരികുമാര്‍ വാക്ക് തര്‍ക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ സനലിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നതിനു പകരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുയാണുണ്ടായത്.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സനല്‍കുമാര്‍ മരിച്ചത്.

Loading...