ബലി പെരുന്നാൾ ദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി സ്നേഹ സമ്മാനവുമായി സലീം സഖാഫി.

Loading...

തിരുവല്ല (എടത്വാ): കോവിഡ് പ്രതിസന്ധിയിൽ ആഘോഷങ്ങൾ ഒഴിവാക്കി ബലി പെരുന്നാൾ ദിനത്തിൽ അന്ധന് സ്നേഹ സമ്മാനവുമായി എത്തി.

സുമനസുകളുടെ കാരുണ്യത്താൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കറ്റോട് തലപ്പാലയിൽ ജോസിന് ( 62 ) സൗഹൃദ വേദി നിർമ്മിച്ചു നല്കുന്ന സ്വപ്ന ഭവനത്തിലേക്കാണ് പെരുന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി സ്നേഹ സമ്മാനവുമായി കെ.ജെ സലീം സഖാഫി വീയപുരം ,സിയാദ് വീയപുരം എന്നിവർ എത്തിയത്.

നടു റോഡിൽ വഴിയറിയാതെ നിന്ന അന്ധനെ തിരുവല്ലയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരി സുപ്രിയ ബസിൽ കയറ്റി വിട്ട രംഗം ജൂലൈ ആദ്യ വാരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് സുപ്രിയയ്ക്ക് നിരവധി പാരിതോഷികങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.

എന്നാൽ സുപ്രിയ കയറ്റി വിട്ട നൂറ് ശതമാനം കാഴ്ച നഷ്ടപെട്ട വ്യക്തിയെ തേടിയാണ് ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുളയും സംഘവും തൊട്ടടുത്ത ദിവസം പോയത്.

സൗഹൃദ വേദി സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ,സുരേഷ് പി.ഡി, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് വാസവൻ, പോൾ സി.വർഗ്ഗീസ്, സിയാദ് മജീദ് എന്നിവർ ചേർന്ന് ആണ് ‘വൃദ്ധ’നായ തിരുവല്ല കറ്റോട് തലപ്പാലയിൽ ജോസിൻ്റെ (62) വീട്ടിൽ എത്തിയത്.

ജോസിന് 22 വർഷങ്ങൾക്ക് മുമ്പാണ് കണ്ണിൻ്റെ കാഴ്ചശക്തി കുറയുവാൻ തുടങ്ങിയത്.

രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർ ചികിത്സ നടത്തുവാൻ കഴിയാഞ്ഞതുമൂലം 12 വർഷമായി 100% അന്ധനാണ്.

തിരുവല്ല മുൻസിപാലിറ്റി 2006 ൽ ആണ് 2 സെൻ്റ് വസ്തു വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനും എഴുപതിനായിരം രൂപ നല്കിയത്.

ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയിൽ നിന്ന വീടിൻ്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടന 2008 -ൽ ഒരു വീട് വാഗ്ദാനം ചെയ്തു.

വീടിൻ്റെ നിർമ്മാണം തുടക്കം കുറിച്ചെങ്കിലും 10 വർഷമായി നിർമ്മാണം പാതി വഴിയിലാണ്.സുരക്ഷിതത്വവും കെട്ടുറപ്പും ഇല്ലാത്ത ഷെഡില്ലാണ് ഇവരുടെ താമസം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ജോസിൻ്റെ ഭാര്യ സിസിൽ ജോസ്‌ ആസ്മ രോഗിയാണ്.മുടിവെട്ട് തൊഴിലാളിയായ മൂത്തമകൻ്റെ ഏക വരുമാനം കൊണ്ടാണ് 7 അംഗ കുടുംബം പുലർത്തുന്നത്.

1300 രൂപ ക്ഷേമ പെൻഷൻ ആയി ലഭിക്കുന്നെണ്ടെങ്കിലും മരുന്നിന് പോലും തികയുന്നില്ല.ഇളയ മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

സമൂഹ മാധ്യമങ്ങളിലൂടെ ജോസിൻ്റെ അനുഭവം പങ്കുവെച്ചതോടെയാണ് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളായവർ സഹായിക്കുന്നതിന് രംഗത്ത് വന്നത്.

പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിക്കപെട്ട ജോസേട്ടൻ്റെ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇതിനോടകം വയറിങ്ങ് ജോലികൾ പൂത്തിയായി. മുറിക്കുള്ളിൽ മുഴുവൻ ടൈൽ വിരിക്കുന്ന ജോലികൾ നടക്കുന്നു.

ഉൾവശം പെയിൻ്റിംങ്ങ് ആരംഭിച്ചു.മഴ ശക്തമാകുന്നതിന് മുമ്പ് വീടിൻ്റെ പുറം ഭാഗം പ്ലാസ്റ്ററിങ്ങ് നടത്തി വീടിൻ്റെ ചോർച്ച തടയുന്നതിന് റൂഫിംങ്ങ് ഉൾപ്പെടെ ചെയ്യാനാണ് ഉദ്യേശിക്കുന്നത്.

കഴിഞ്ഞ ദിവസം പല വ്യക്തികൾ, സ്ഥാപനങ്ങൾ ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, അടുക്കള ഉപകരണങ്ങൾ എന്നിവ എത്തിച്ചു.

പെരുന്നാൾ ദിനമായ ഇന്നലെ ആഹാരം വിളമ്പി കഴിക്കുന്നതിന് ഉള്ള പാത്രങ്ങൾ അടങ്ങിയ ഡിന്നർ സെറ്റ്, ഫാനുകൾ, ട്യൂബ് ലൈറ്റുകൾ, എൽ.ഇ.ഡി ബൾബുകൾ എന്നിവയുമായാണ് ഉപകാരി ചാരിറ്റി ഗ്രൂപ്പ് ചെയർമാൻ കൂടിയായ കെ. ജെ സലിം സഖാഫി എത്തിയത്.

സഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ,സുരേഷ് പി.ഡി, വിൻസൻ പൊയ്യാലുമാലിൽ, ബിജു ബേബി എന്നിവർ ചേർന്ന് ആണ് ഭവനം സന്ദർശിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം