സാലറി ചലഞ്ചിനെതിരെ നിലപാടെടുത്ത ബിശ്വനാഥ് സിന്‍ഹയുടെ കസേര തെറിച്ചു

തിരുവനന്തപുരം: സാലറി ചലഞ്ചിനെതിരെ നിലപാടെടുത്ത പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കസേര തെറിച്ചു. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ അപ്രധാനമായ പാര്‍ലമെന്ററികാര്യ വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഇദ്ദേഹത്തിന് നേരത്തെ ചുമതലയുണ്ടായിരുന്നു തുറമുഖം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം എന്നീ വകുപ്പുകളും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

സാലറി ചലഞ്ചില്‍ ഗ്രോസ് സാലറി നല്‍കാനാകില്ലെന്നും നെറ്റ് സാലറി നല്‍കാമെന്നുമുള്ള നിര്‍ദ്ദേശം ബിശ്വനാഥ് സിന്‍ഹ മുന്നോട്ടു വച്ചിരുന്നു. ഇതിനെതിരെ ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍ രംഗത്തെത്തി. തുടര്‍ന്ന് ആര്‍ജിതാവധി സറണ്ടര്‍ ചെയ്യാമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചെങ്കിലും സര്‍ക്കാര്‍ അതിനു തയാറായില്ല.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയുള്ള ഉത്തരവിറക്കിയതും ബിശ്വനാഥ് സിന്‍ഹയായിരുന്നു.

റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ ഭവന നിര്‍മാണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതലയില്‍നിന്നും ഒവിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം