സാലറി ചലഞ്ച്;കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്ന് സര്‍ക്കുലര്‍

Loading...

കാസര്‍ഗോഡ്:സാലറി ചലഞ്ചിന് പണം നല്‍കണമെന്ന കാസര്‍ഗോഡ് എസിപിയുടെ സര്‍ക്കുലര്‍ വിവാദമാകുന്നു. കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്ന് ഡോക്ടര്‍ എൻ.ശ്രീനിവാസ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. പ്രൊമോഷനുൾപ്പടെ സർക്കാർ നൽകുന്നതെല്ലാം ഔദാര്യമാണെന്നും സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

സാലറി ചലഞ്ചിന് സേനയില്‍ നിന്ന് ലഭിച്ചത് തണുത്ത പ്രതികരണമാണ്. കഴിഞ്ഞ ശനിയാഴ്ച ഡിജിപി തന്നെ ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ ഇത് സൂചിപ്പിച്ചിരുന്നു. എസ്പിമാര്‍ വിമുഖത കാണിക്കുന്ന സേനാംഗങ്ങളോട് അഭ്യര്‍ത്ഥന നടത്തണമെന്നും ഡിജിപി പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് 23 നാണ് കാസര്‍ഗോഡ് എസ്പിയുടെ സര്‍ക്കുലര്‍ ഇറങ്ങിയത്. സര്‍ക്കുലറിലുള്ള 30 നിര്‍ദ്ദേശങ്ങളാണ് വിവാദമായത്.

പൊലീസുകാരായതുകൊണ്ട് മാത്രം കിട്ടുന്ന ആനുകൂല്യങ്ങളുണ്ട്, അത് പൊലീസുകാര്‍ മറക്കരുത്. വീട്ടുവാടക ഇളവ് പൊലീസുകാരൻ ആയതുകൊണ്ടാണ്. പ്രൊമോഷനുൾപ്പടെ സർക്കാർ നൽകുന്നതെല്ലാം ഔദാര്യം. ആനുകൂല്യങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യണം. ശബരിമലയിൽ പ്രത്യേക ദർശനത്തിന് അവസരം കിട്ടുന്നത് ദൈവകൃപ. ശിക്ഷണ നടപടികള്‍ സർക്കാർ മയപ്പെടുത്തുന്നത് ഓർക്കണം തുടങ്ങിയവയാണ് വിവാദ സര്‍ക്കുലറിലുള്ളത്.

Loading...