“എന്‍റെ നാട്ടുകാരെ രക്ഷിക്കണം”അഭ്യര്‍ത്ഥനയുമായി എം.എല്‍.എ സജി ചെറിയാന്‍

Loading...

ആലപ്പുഴ:മഹാ പ്രളയത്തില്‍ മുങ്ങി ചെങ്ങന്നൂര്‍.പതിനായിരത്തിലധികം വീടുകളാണ് ഇവിടെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്.രക്ഷാപ്രവര്‍ത്തനം ദുഷ്കരമായത്തോടെ ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഉദ്ദ്യോഗസ്തരോട് യാചിക്കുകയാണ് എം.എല്‍ എ സജി ചെറിയാന്‍.

‘ ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ… ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്… എന്റെ നാട്ടുകാർ മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേർ മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്…’ – ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്റെ കണ്ണീരണിഞ്ഞ ഈ വാക്കുകളിലുണ്ട് ആ നാടിന്റെ ദയനീയത മുഴുവൻ.

എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ലെന്നും സജി ചെറിയാൻ പറയുന്നു. രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്കണം- സജി ചെറിയാൻ അഭ്യർത്ഥിക്കുന്നു.

ചെങ്ങന്നൂരിൽ ഭയാനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സജി ചെറിയാൻ എംഎൽഎ ന്യൂസ് 18നോട് പറഞ്ഞു. ഭക്ഷണം കഴിക്കാതെ പതിനായിരങ്ങൾ കുടുങ്ങിക്കിടക്കുന്നു. അടിയന്തര രക്ഷാപ്രവർത്തനം നടത്തണമെന്നും എംഎൽഎ പറഞ്ഞു.നാളെ ഉച്ചയ്ക്കകം ഭക്ഷണമെത്തിച്ചില്ലെങ്കിൽ ആയിരക്കണക്കിനാളുകൾ പട്ടിണി കിടന്ന് മരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

Loading...