Categories
headlines

സൈന നെഹ്‌വാളിന് വെങ്കലം; മെഡല്‍ നേട്ടത്തോടൊപ്പം ചരിത്രവും കുറിച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം

Spread the love

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് ഏറ്റുമുട്ടിയാണ് സൈന മെഡല്‍ നേടിയത്. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന.

ചരിത്രക്കുതിപ്പിന്റെ സെമിഫൈനലിലാണ് സൈന വിരമമിട്ടത്. ഇതോടെ സൈനയുടെ പോരാട്ടം വെങ്കല മെഡലില്‍ ഒതുങ്ങി. ഒളിംപിക് വെള്ളിമെഡല്‍ ജേതാവു കൂടിയായ പി.വി. സിന്ധു രണ്ടാം സെമി പോരാട്ടത്തില്‍ ഇറങ്ങുന്നുണ്ട്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ (21-11, 16-21, 21-14) തായ്‌ലന്‍ഡിന്റെ നിച്ചയോണ്‍ ജിന്‍ഡപോളിനെ തോല്‍പിച്ചാണ് സിന്ധുവിന്റെ സെമി പ്രവേശം.

ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ പതാകവാഹകനായിരുന്ന ജാവലിന്‍ താരം നീരജ് ചോപ്ര, ലോങ്ജംപ് ഫൈനലില്‍ നയന ജയിംസും നീന പിന്റോയും, 400 മീറ്റര്‍ ഹര്‍ഡില്‍സ് വനിതാ ഫൈനലില്‍ അനു രാഘവന്‍, ജൗന മര്‍മു, 400 മീറ്റര്‍ ഹര്‍ഡില്‍സ് പുരുഷ ഫൈനലില്‍ ധരുണ്‍ അയ്യസാമി, സന്തോഷ് കുമാര്‍, ഹൈജംപില്‍ ചേതന്‍, 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ സുധ സിങ് തുടങ്ങിയവര്‍ക്കൊപ്പം വികാസ് കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബോക്‌സിങ് താരങ്ങളും ഇന്ന് ഇന്ത്യന്‍ പ്രതീക്ഷകളുമായി പോരിനിറങ്ങും. നിലവില്‍ ഏഴു സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: Saina Nehwal leads the bronze

NEWS ROUND UP