ആരുമറിയാതെ 10 വർഷം നീണ്ട പ്രണയം; ഒടുവിൽ സൈനയും കശ്യപും വിവാഹിതരാകുന്നു ( ചിത്രങ്ങൾ കാണാം )

പത്തു വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ദേശീയ ബാഡ്മിന്റൻ താരങ്ങളായ സൈന നെഹ്‌വാളും പി. കശ്യപും വിവാഹിതരാകുന്നു.ഈ വർഷം അവസാനത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

kashyap-saina
ഡിംസബർ 16ന് ഏറ്റവും അടുത്ത ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽവച്ച് കശ്യപ് സൈനയെ താലി ചാർത്തുമെന്നാണ് വിവരം.ഡിസംബർ 21ന് മറ്റ് അതിഥികൾക്കായി വിവാഹ സൽക്കാരവും സംഘടിപ്പിക്കും.

Image result for saina nehwal

 

‘സൈനയുടെയും കശ്യപിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും സംസാരിച്ചു കഴിഞ്ഞു. ഇപ്പോൾ വിവാഹ തീയതിയും തീരുമാനിച്ചു കഴിഞ്ഞു.ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Image result for saina nehwal

2005ൽ പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റൻ അക്കാദമിയിൽ വച്ചു കണ്ടുമുട്ടിയ ഇരുവരും പ്രണയം പിന്നീട് തങ്ങൾക്കിടയിൽ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.കിഡംബി ശ്രീകാന്ത്, സായ് പ്രണീത്, ഗുരു സായ്ദത്ത് തുടങ്ങിയ ഉറ്റ സുഹൃത്തുക്കൾക്കു മാത്രമേ ഇവരുടെ ബന്ധത്തെ കുറിച്ച് അറിയുമായിരുന്നുള്ളൂ .

View this post on Instagram

Tarun’s wedding !

A post shared by Parupalli Kashyap (@parupallikashyap) on

View this post on Instagram

Yummmyyyyyyy😋😋😋 #supercheatday

A post shared by Parupalli Kashyap (@parupallikashyap) on

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം