നിപ്പയേക്കാള്‍ ഭയക്കേണ്ട രോഗം…കേരളത്തിലും ശക്തമായ നിരീക്ഷണം…

Loading...

തിരുവനന്തപുരം: ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച അഞ്ജാത വൈറസായ കൊറോണ അയല്‍ രാജ്യങ്ങളിലും പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി രംഗത്ത്.

കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളും കേന്ദ്രീകരിച്ച്‌ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചൈനയില്‍ നിന്ന് തിരിച്ചുവന്നവര്‍ അതാത് മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിരീക്ഷിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കുറച്ചു നാളായി വൈറസുകളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് കേരളം. അതുകൊണ്ടുതന്നെ ശക്തമായ മുന്‍കരുതലുകളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

ഇതിനിടയില്‍ ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച കൊറോണ വൈറസ് അയല്‍ രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളിലാണ് വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്‌.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ചൈനയില്‍ ഇതുവരെ 220 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാലുപേര്‍ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ വുഹാന്‍ സിറ്റിയിലാണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ ജപ്പാന്‍, തായ്‌ലന്‍ഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഇതില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്. 2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് (severe acute respiratory syndrome) എന്ന വൈറസ് ഒരു കൊറോണ വൈറസായിരുന്നു.

ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസിന്‍റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഇതിനിടയില്‍ ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം