സ്ത്രീപ്രവേശനം;കോടതി വിധി പുന:പരിശോധിക്കാൻ വിശ്വാസികളുടെ റോഡ്‌ ഉപരോധം

എറണാകുളം:ശരീരവസ്ഥയുടെ  പേരില്‍ ശബരിമലയില്‍  സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ അയ്യപ്പന്‍റെ ബ്രഹ്മചര്യ സംരക്ഷണത്തിന് വിശ്വാസികളുടെ വ്യാപക സമരം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചു. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം നല്‍കുന്നുണ്ടെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് അവരുടെ ശാരീരികാവസ്ഥയുടെ പേരില്‍ ക്ഷേത്ര ദര്‍ശനം നിഷേധിക്കാന്‍ പറ്റില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.

ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കാൻ സർക്കാരും ദേവസ്വം ബോർഡും റിവ്യൂ ഹർജി നൽകുക, വിധി അസ്ഥിരപ്പെടുത്താൻ നിയമനിർമ്മാണം നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ശബരിമല കർമ്മ സമതിയുടെ നേത്യത്വത്തിലാണ് സമരം.

രാവിലെ 11 മണി മുതൽ 12 വരെ കോട്ടയം ജില്ലയിലെ 5 താലൂക്ക് കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുന്നു. തിരുനക്കര ഗാന്ധി സ്വകയര്‍, മീനച്ചിൽ താലൂക്കിൽ കൊട്ടാരമറ്റം ജംഗ്ഷൻ, വൈക്കം വലിയ കവല, ചങ്ങനാശ്ശേരി ട്രാഫിക്ക് ജംഗ്ഷൻ, കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നം ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്.

മൂവാറ്റുപുഴയില്‍ ദേശീയ സംസ്ഥാന പാതകൾ ഉപരോധിച്ചാണ് റാലി നടക്കുന്നത്. വിവിധ ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രകടനം നടക്കുകയാണ്. എറണാകുളത്ത് വൈറ്റില, കലൂര്‍ ഉള്‍പ്പെടെ ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ ഇന്ന് റാലി നടത്തുമെന്നാണ് ശബരിമല കർമ്മ സമതി അറിയിച്ചത്.അയ്യപ്പന്റെ ബ്രഹ്മചര്യത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ ആണ് സംസ്ഥാനത്ത് നടത്തി കൊണ്ടിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം