ശബരിമല ദര്‍ശനം : രഹന ഫാത്തിമയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

Loading...

ന്യൂഡല്‍ഹി : ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി രഹന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക.

കഴിഞ്ഞ തവണ രഹന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയത് വന്‍ സംഘര്‍ഷത്തിനാണ് വഴിവെച്ചത്. പൊലീസിന്റെ ഹെല്‍മെറ്റ് ധരിപ്പിച്ച്‌ ശബരിമല സന്നിധാനത്തേക്ക് എത്തിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. വിവരം അറിഞ്ഞ ഭക്തര്‍ തമ്ബടിച്ച്‌ തടഞ്ഞതോടെ ശബരിമല സംഘര്‍ഷഭൂമിയായി.

പ്രശ്‌നം വഷളായതോടെ രഹന ഫാത്തിമയെ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ തിരിച്ച്‌ അയക്കുകയായിരുന്നു. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച്‌ രഹന ഫാത്തിമക്കെതിരെ കേസും ടെുത്തിരുന്നു. ബിഎസ്‌എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമക്കെതിരെ സ്ഥലംമാറ്റ നടപടിയും സര്‍ക്കാര്‍ എടുത്തിരുന്നു.

ശബരിമലയില്‍ പോവാന്‍ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രഹനയുടെ ഹര്‍ജിക്കൊപ്പം ഇതും പരിഗണിക്കാമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ബിന്ദു അമ്മിണിയുടെ ഹര്‍ജിയും വെള്ളിയാഴ്ച തന്നെ ലിസ്റ്റ് ചെയ്യാനാണ് സാധ്യത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം