റുമൈസയെ കണ്ടു കിട്ടാന്‍ പരാതി നല്‍കിയത് ഷാരോണ്‍ ;വീട്ടു തടങ്കിലെന്ന് സൂചന

വടകര:  മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരിയില്‍ കാണാതായ റൂമൈസ (23) ബന്ധുക്കളുടെ വീട്ടു തടങ്കലിലാണെന്ന് സൂചന. 13 ദിവസമായി റൂമൈസയെ കാണാനില്ലെന്ന് പരാതി നല്‍കിയത് വടകര മേപ്പയില്‍ഡ സ്വദേശി ഷാരോണ്‍ എന്ന യുവാവ് റുമൈസയും താനും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും  വിവാഹം രജിസ്‌ട്രേഷന് ഒരുങ്ങുന്നതിനിടെ വിവാഹ രജിസ് ട്രേഷന്‍ നടപടിക്കിടിയില്‍ റുമൈസെയ കാണാതായെന്നാണ് ഷാരോണ്‍ ഹൈക്കോടിതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ പറയുന്നത്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്ന് റുമൈസയുടെ മൊഴിയെടുത്തു.
തനിക്ക് പ്രായപൂര്‍ത്തിയായെന്നും ഷാരോണിനോടൊപ്പമാണ് ജീവക്കാനാണ് ആഗ്രഹിക്കുന്നതെന്നും റുമൈസ പൊലീസ് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് ഇക്കഴിഞ്ഞ 12 ാം തീയതി മുതല്‍ റുമൈസയെ കാണാതാകുന്നത്. ഇതേ തുടര്‍ന്നാണ് വടകര സി ഐ മധുസുധന്‍ മാന്‍ മിസ്സിംഗ് കേസ് രജിസ്ട്രര്‍ ചെയ്തത്.

ഗല്‍ഫില്‍ ജോലി ചെയ്യുന്ന റൂമൈസ നാട്ടിലെത്തിയിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു. വടകര ഡിവൈഎസ്പി മൊയ്തീനാണ് കേസ് അന്വേഷിക്കുന്നത്.

മണിയൂർ പഞ്ചായത്തിലെ പതിയാരക്കര ബാങ്ക് റോഡിൽ വലിയപറമ്പത്ത് റഹീമിന്റെ മകൾ റുമൈസയെ(23)ഇക്കഴിഞ്ഞ 12 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി.

ഒത്ത ശരീരം,വെളുത്ത നിറം,സുമാർ അഞ്ച് അടി രണ്ട് ഇഞ്ച് ഉയരം,കീഴ് ചുണ്ടിനു താഴെയും,ഇടത്തെ കൈത്തണ്ടയിലും കറുത്ത പുള്ളിയുമുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കണ്ടു കിട്ടുന്നവർ 9497987186,9497963779,9497980796,9497935141,0496.2524206 എന്നീ  നമ്പറുകളിൽ അറിയിക്കണമെന്ന് വടകര പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം