ശബരിമല ഹർത്താൽ അക്രമങ്ങളിൽ 1.45 കോടിയുടെ നഷ്‌ടം

Loading...

കൊച്ചി :  സുപ്രീം കോടതിവിധിയനുസരിച്ച്‌ ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച്‌ ശബരിമല കർമസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹർത്താലിൽ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായി.മിന്നൽ ഹർത്താൽ വിലക്കിയ ഹൈക്കോടതി ഉത്തരവ്‌ നിലനിൽക്കേ ജനുവരി മൂന്നിന്‌ നടത്തിയ ഹർത്താൽ കോടതി അലക്ഷ്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ ഈ കണക്കുകൾ.

ജനുവരി രണ്ടിനും മൂന്നിനും ഉണ്ടായ അക്രമസംഭവങ്ങൾ 1320 പേരെ അറസ്‌റ്റു ചെയ്‌തിരുന്നു. മുൻകരുതൽ കസ്‌റ്റഡി എന്നനിലയിൽ 843 പേരെയും കസ്‌റ്റഡിയിൽ എടുത്തിരുന്നു. വിവിധയിടങ്ങളിൽ നടന്ന 990 അക്രമ സംഭവങ്ങളിലായി 32720 പേർക്കെതിരെ കേസെടുത്തു.

വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ കൂടുതൽ വിശദമായ കണക്കുകൾ പിന്നീട്‌ ഹാജരാക്കാമെന്ന്‌ സർക്കാർ കോടതിയെ അറിയിച്ചു. നഷ്‌ടം സമരത്തിന്‌ ആഹ്വാനംചെയ്‌ത നേതാക്കളിൽി്ന്ന്‌ ഈടാക്കണമെന്നും ആവശ്യമുണ്ട്‌.

അക്രമങ്ങളിൽ 150 പൊലീസുകാർക്കടക്കം 302 പേർക്ക്‌ പരിക്കേറ്റതായും പറയുന്നു.ശബരിമല കർമസമിതി സംസ്ഥാന കൺവീനർ ടി ആർ എസ്‌ കുമാർ, ഹിന്ദു ഐക്യവേദി നേതാവ്‌ കെ പി ശശികല, ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻപിള്ള തുടങ്ങിയവർ കേസിൽ എതിർകക്ഷികളാണ്‌.

കർമസമിതി ഹർത്താൽ ആഹ്വാനം ചെയ്യുകളും മറ്റ്‌ സംഘടനകൾ പിന്തുണയ്‌ക്കുകകയുമായിരുന്നെന്ന്‌ സർക്കാർ കോടതിയെ അറിയിച്ചു.പത്തനംതിട്ട ജില്ലയിലാണ്‌ ഹർത്താൽ അക്രമങ്ങളിൽ ഏറ്റവുമധികം നാശനഷ്‌ടമുണ്ടായത്‌.

2,68,800 രൂപയുടെ പൊതുമുതലും 37,99,000 രൂപയുടെ സ്വകാര്യസ്വത്തും അക്രമത്തിൽ നശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

 

Loading...