കോഴിക്കോട് ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരികരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Loading...

കോഴിക്കോട് ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരികരിച്ചവരുടെ റൂട്ട് മാപ്പ് ജില്ല ഭരണകൂടം പുറത്തുവിട്ടു. കോഴിക്കോട് ജില്ലയിൽ ഇന്നലെ (05.04.2020) അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ കോവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം 12 ആയി.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജിലൂടെയാണ് റൂട്ട് മാപ്പ് പുറത്തുവിട്ടത്. അഞ്ചു പേരുടെയും റൂട്ട് മാപ്പ് ചുവടെ കൊടുക്കുന്നു.

കോവിഡ് 19 സ്ഥിതീകരിച്ച എട്ടാമത്തെ വ്യക്തി മാർച്ച് 21നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ (IX 434) ദുബായിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 21.03.2020ന് വൈകുന്നേരം 6.30ന് എത്തിചേരുകയും, വിമാനത്താവളത്തിൽ നിന്ന് ടാക്സി കാറിൽ കോഴിക്കോടുള്ള വീട്ടിലേക്ക് യാത്രതിരിച്ചു, രാത്രി 1.00 മണിയോടെ വീട്ടിലെത്തി, ഹോം ഐസൊലേഷനിൽ കഴിയുകയും ചെയ്തു. 02.04.2020ന് ആരോഗ്യപരിശോധനക്ക് രാവിലെ 10:30ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ ആംബുലൻസിൽ എത്തി, പരിശോധനയ്ക്കുശേഷം ആംബുലൻസിൽ തന്നെ തിരികെ വീട്ടിലേക്ക് പോയി. 04.04.2020 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ പുലർച്ചെ 3 മണിയോടെ ഹെൽത്ത് ഇൻസ്പെക്ടറെ ബന്ധപ്പെടുകയും, ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രാവിലെ 6.25 ഓടെ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തു.

No photo description available.

 

കോവിഡ് 19 സ്ഥിതീകരിച്ച ഒമ്പതാമത്തെ വ്യക്തി ഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്‌ലീഗി ജമാത്ത് മര്‍ക്കസിലെ മത ചടങ്ങിൽ പങ്കെടുത്തതിനു ശേഷം 20/03/2020ന് ഡൽഹി നിസാമുദീനില്‍ നിന്ന് 2.45നുള്ള NAVAYUG എക്സ്പ്രസിൽ (16688) S4 കോച്ചിൽ പുറപ്പെട്ട്, പാലക്കാട് വഴി 22/03/2020 ന് വൈകുന്നേരം 6.30ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു, തലവേദന അനുഭവപെട്ടതിനാൽ സുഹൃത്തിന്റെ ബൈക്കിൽ
ബീച്ച് ആശുപത്രിയിൽ എത്തി ചികിത്സക്ക് ശേഷം അതേ ബൈക്കിൽ തന്നെ പയ്യാനക്കൽ അൽ ഫലാഹ് മസ്ജിദിൽ എത്തി, നിസ്കാരത്തിനും, വിശ്രമത്തിനും ശേഷം
നാട്ടിൽ നിന്ന് എത്തിയ ബന്ധുവിന്റെ വാഹനത്തിൽ 23/03/2020ന് പുലർച്ചെ 1.30 വീട്ടിലേക്ക് പുറപ്പെട്ടു, യാത്രാമദ്ധ്യേ വീടിന് അടുത്തുള്ള നിസ്കാരമുറിയിൽ നിന്ന്
രാവിലത്തെ നിസ്കാരതിന് ശേഷം 6.00 മണിയോടെ വീട്ടിൽ എത്തി,ഹോം ക്വാറന്റൈനിൽ കഴിയുകയും ചെയ്തു. തബ്‌ലീഗി ജമാത്ത് മര്‍ക്കസിലെ മത ചടങ്ങിൽ പങ്കെടുത്തവരിൽ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ 03.04.2020ന് നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഉച്ചക്ക്
3.30 ഓടെ ആംബുലൻസിൽ
മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

No photo description available.

 

കോവിഡ് 19 സ്ഥിതീകരിച്ച പത്താമത്തെ വ്യക്തി ഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്‌ലീഗി ജമാത്ത് മര്‍ക്കസിലെ മത ചടങ്ങിൽ പങ്കെടുത്തതിനു ശേഷം13/03/2020ന് ഡൽഹി നിസാമുദീനില്‍ നിന്ന് രാത്രി 11.40നുള്ള
നിസാമുദീൻ -ട്രിവാൻഡ്രം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ (22634) S5 കോച്ചിൽ യാത്ര ചെയ്തു 15/03/2020 ന് വൈകുന്നേരം 6.30ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി തുടർന്ന് സ്വന്തം വാഹനത്തിൽ രാത്രി 7.15 ഓടെ വീട്ടിലേക്ക് എത്തുകയും ചെയ്തു, ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു.03.04.2020ന് പരിശോധനകൾക്കുശേഷം ഉച്ചക്ക് 2.30 ഓടെ ആംബുലൻസിൽ കോവിഡ് കെയർ സെന്ററിലേ ഐസൊലേഷനിലേക് മാറ്റി, ഇന്ന് ഫലം പോസറ്റീവ് ആണെന്ന് വിവരം ലഭിച്ച ഉടനെ (05.03.2020) വൈകുന്നേരം ഏഴുമണിയോടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

No photo description available.

 

കോവിഡ് 19 സ്ഥിതീകരിച്ച പതിനൊന്നാമത്തെ വ്യക്തി ഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്‌ലീഗി ജമാത്ത് മര്‍ക്കസിലെ മത ചടങ്ങിൽ പങ്കെടുത്തതിനു ശേഷം, 20/03/2020ന് ഡൽഹി നിസാമുദീനില്‍ നിന്ന് 2.45നുള്ള NAVAYUG എക്സ്പ്രസിൽ (16688) S4 കോച്ചിൽ യാത്ര ചെയ്ത് 22/03/2020 ന് വൈകുന്നേരം 6.30ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു തുടർന്ന് ട്രെയിനിലെ സഹയാത്രികന്റെ സുഹൃത്തിന്റെ വാഹനത്തിൽ അൽ സലാഹ് മസ്ജിദ് പയ്യാനക്കൽ എത്തി.നിസ്കാരത്തിന് ശേഷം അവിടെ നിന്ന് മറ്റൊരു സുഹൃത്തിന്റെ ബൈക്കിൽ രാത്രി 8.00 മണിയോടെ വീട്ടിലെത്തി, ഹോം ക്വാറന്റൈനിൽ കഴിയുകയും ചെയ്തു. 03.04.2020ന് പരിശോധനകൾക്കുശേഷം ഉച്ചക്ക്
3.00 മണിയോടെ ആംബുലൻസിൽ കോവിഡ് കെയർ സെന്ററിലേ ഐസൊലേഷനിലേക്ക് മാറ്റി, ഇന്ന് (05.04.2020) ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിച്ച ഉടനെ വൈകുന്നേരം ഏഴുമണിയോടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

No photo description available.

 

കോവിഡ് 19 സ്ഥിതീകരിച്ച പന്ത്രണ്ടാമത്തെ വ്യക്തി ഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്‌ലീഗി ജമാത്ത് മര്‍ക്കസിലെ മത ചടങ്ങിൽ പങ്കെടുത്തതിനു ശേഷം, 20/03/2020ന് ഡൽഹി നിസാമുദീനില്‍ നിന്ന് ഉച്ചക്ക് 2.45നുള്ള NAVAYUG എക്സ്പ്രസിൽ (16688) S4 കോച്ചിൽ യാത്ര ചെയ്ത്, 22/03/2020 ന് വൈകുന്നേരം 6.30ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി, തുടർന്ന് കൂടെ യാത്ര ചെയ്ത സഹയാത്രികന്റെ സുഹൃത്തിന്റെ വാഹനത്തിൽ പയ്യാനക്കൽ അൽ ഫലാഹ് മസ്ജിദിൽ എത്തി, നിസ്കാരത്തിനും, വിശ്രമത്തിനും ശേഷം
ഇന്ന് രോഗം സ്ഥിതീകരിച്ച ട്രെയിനിലെ മറ്റൊരു സഹയാത്രികനോടൊപ്പം 23/03/2020ന് പുലർച്ചെ 1.30ന് വീട്ടിലേക്ക് പുറപ്പെട്ടു, യാത്രാമദ്ധ്യേ വീടിന് അടുത്തുള്ള നിസ്കാരമുറിയിൽ നിന്ന്
രാവിലത്തെ നിസ്കാരതിന് ശേഷം 6.30 ഓടെ വീട്ടിൽ എത്തി, 03.04.2020ലെ പരിശോധനയ്ക്കുശേഷം (സ്വാബ് കലക്ഷൻ) ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ കണ്ടതിനാൽ ആംബുലൻസിൽ ഉച്ചക്ക് 3.30 ഓടെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

No photo description available.

 

കോഴിക്കോട് ജില്ലയില്‍ ഇന്നലെ  (05.04.2020)അഞ്ചു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഇവരില്‍ 4 പേര്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവരാണ്. കോഴിക്കോട് സ്വദേശിയായ ഒരാള്‍ ഇന്ന് അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടുമുണ്ട്.

ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ തുടരുന്ന ജില്ലക്കാരുടെ എണ്ണം 9 ആയി. ഇതുകൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു കാസര്‍കോഡ് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും പോസിറ്റീവായി ചികിത്സയില്‍ തുടരുന്നുണ്ട്.

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരില്‍ നാല് പേര്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് വന്നവരാണ്. പന്നിയങ്കര (28 വയസ്സ്), പേരാമ്പ്ര (20 വയസ്സ്), കുറ്റിയാടി (53 വയസ്സ്), കൊളത്തറ (63 വയസ്സ്) സ്വദേശികളാണ് ഇവര്‍. ഇവരില്‍ ആദ്യ മൂന്ന് പേര്‍ മാര്‍ച്ച് 22 ന് നവയുഗ് എക്‌സ്പ്രസില്‍ ഒരുമിച്ച് കോഴിക്കോട് എത്തിയവരാണ്. നാലാമത്തെ വ്യക്തി
മാര്‍ച്ച് 15 ന് നിസാമുദ്ദീന്‍- തിരുവനന്തപുരം എക്‌സ്പ്രസിലാണ് വന്നത്. മകന്റെ കാറില്‍ വീട്ടിലേക്കു പോയി.

നാല് പേരും കര്‍ശനമായ നിരീക്ഷണത്തിലായിരുന്നതിനാല്‍ അധികപേര്‍ സമ്പര്‍ക്കത്തിലായിട്ടില്ല. നാലു പേരെയും ഏപ്രില്‍ 3 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് പേര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല.

ഇന്നലെ  കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തി നാദാപുരം (56 വയസ്സ്) സ്വദേശിയാണ്. മാര്‍ച്ച് 21 ന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി വഴിയാണ് കോഴിക്കോട് എത്തിയത്. കാറിലാണ് വീട്ടിലെത്തിയത്. ശക്തമായ നിരീക്ഷണത്തിലിരിക്കെ ഏപ്രില്‍ 2 ന് ആംബുലന്‍സില്‍ പോയി നദാപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

തുടര്‍ന്ന് ഏപ്രില്‍ 4 ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും കര്‍ശന നിരീക്ഷണത്തിലായിരുന്നതിനാല്‍ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ പരിമിതമാണെന്നും എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും ആശങ്കയ്ക്ക് വകയില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നിസാമുദ്ദീനുമായി ബന്ധപ്പെട്ട 13 പേരാണ് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ 9 പേര്‍ നെഗറ്റീവാണ്. നാല് പേരാണ് പോസിറ്റീവായത്.

ഇന്ന് 15 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ആകെ 356 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 334 എണ്ണത്തിന്റെ ഫലം ലഭിച്ചു. 319 എണ്ണം നെഗറ്റീവ് ആണ്. 22 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

കോഴിക്കോട് ജില്ലയില്‍ ആകെ 21,934 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 33 പേരും ബീച്ച് ആശുപത്രിയില്‍ ഒരാളും ഉള്‍പ്പെടെ ആകെ 34 പേര്‍ ആശുപത്രി നിരീക്ഷണത്തിലുണ്ട്.

ഇവരില്‍ 12 പേര്‍ ഇന്ന് (05.04.2020) പുതുതായി ആശുപത്രിയില്‍ എത്തിയവരാണ്. 10 പേരെ മെഡിക്കല്‍ കോളേജില്‍നിന്ന് ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

കൊറോണ ഹോട്‌സ്‌പോട്ട് ജില്ലകള്‍ക്കായി ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ പങ്കെടുത്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 11 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുതിന്റെ ഭാഗമായി 490 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്‍കി

സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. വാട്‌സ്ആപ്പിലൂടെയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവത്ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. മുക്കം, മാവൂര്‍, കുന്ദമംഗലം, ചൂലൂര്‍ പഞ്ചായത്ത് പരിധിയില്‍ മൈക്ക് പ്രചാരണം നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം