കൊവിഡ് 19 ; കോഴിക്കോട് ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരികരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Loading...

കോഴിക്കോട് ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരികരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇന്നലെ  (16.04.2020) ജില്ലയിൽ രണ്ടു പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു.
എടച്ചേരിയിൽ കഴിഞ്ഞ ദിവസം പോസിറ്റീവായ കുടുംബത്തിലെ മറ്റു രണ്ട് അംഗങ്ങൾക്കുകൂടിയാണ് ഇന്നലെ  രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.

ഈ കുടുംബത്തിലെ മറ്റു 3 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഈ കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടൻ തന്നെ ബാക്കി മുഴുവൻ അംഗങ്ങളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്തു കർശന നിരീക്ഷണം നടത്തിവരികയായിരുന്നു ഇന്ന് രോഗം സ്ഥിരീകരിച്ചത് മാർച്ച്‌ 18 ന് ദുബായിൽ നിന്നും വന്ന 39 കാരനും 59 വയസ്സുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ്. രോഗം സ്ഥിരീകരിച്ച 2 പേരും മെഡിക്കൽ കോളേജിൽ നിരീക്ഷണതിലായിരുന്നു. ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികാര്യമാണ്. മറ്റു രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. ഇവരുടെ ആദ്യത്തെ 2 സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ആദ്യം സാമ്പിൾ എടുത്തത് ഏപ്രിൽ 13 ന് ആയിരുന്നു. 14ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവ് ആയത്.

No photo description available.

കോവിഡ് 19 സ്ഥിതീകരിച്ച പതിനേഴാമത്തെ വ്യക്തി മാർച്ച് 18നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ (IX 346) സഹോദരനോടൊപ്പം
ദുബായിൽ നിന്നും കോഴിക്കോട് രാത്രി 10.00 മണിയോടെ എത്തിചേരുകയും, 10.30 ഓടെ വിമാനത്താവളത്തിൽ നിന്ന് സഹോദരനോടൊപ്പം എയർപോർട്ട് ടാക്സിയിൽ കോഴിക്കോടുള്ള വീട്ടിലേക്ക് യാത്രതിരിച്ചു, അർദ്ധരാത്രി ഒരു മണിയോടെ വീട്ടിലെത്തുകയും ചെയ്തു. രണ്ടുദിവസത്തിനുശേഷം (20.03.2020) പനി, ജലദോഷം അനുഭവപ്പെട്ടതിനാൽ
ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെടുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തിരക്കു തീരെ കുറവുള്ള സമയം നോക്കി ഉച്ചക്ക് 2.30 ഓടെ സ്വകാര്യ വാഹനത്തിൽ കുടുംബാരോഗ്യ കേന്ദ്രം എടച്ചേരിയിൽ എത്തി. പരിശോധനയ്ക്കുശേഷം കോവിഡ് ചികിത്സാ മാർഗ്ഗരേഖക്ക് അനുസരിച്ച് വീട്ടിൽ ഐസോലേഷൻ കഴിയാൻ നിഷ്കർഷിച്ചതിനാൽ 2.45 ഓടെ അതേ വാഹനത്തിൽ തന്നെ തിരിച്ചുപോയി 3 മണിക്ക് വീട്ടിലെത്തി ഹോം ഐസോലേഷനിൽ കഴിയുകയും ചെയ്തു. ഇദ്ദേഹമുൾപ്പെടെ
കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ആരോഗ്യ പ്രവർത്തകർ നിർദേശിച്ച പ്രകാരം മാർച്ച് മാസം ഇരുപത്തിനാലാം തീയ്യതി( 24.03.2020) 5.30 ഓടെ സ്വകാര്യ വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ട്രിയാജിൽ പരിശോധനയ്ക്കായി എത്തുകയും, പരിശോധനകൾക്ക് ശേഷം കോവിഡ് ചികിത്സാ മാർഗ്ഗരേഖക്ക് അനുസരിച്ച് വീട്ടിൽ ഐസോലേഷൻ കഴിയാൻ നിഷ്കർഷിച്ചതിനാൽ 10.30 ഓടെ അതേ വാഹനത്തിൽ തിരിച്ചുപോവുകയും രാത്രി 11.55 ന് വീട്ടിലെത്തി ഹോം ഐസൊലേഷൻ കഴിയുകയും ചെയ്തു.

11.04.2020ന് ഇദ്ദേഹത്തിന്റെ പിതാവിന് രോഗം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളെ മുഴുവൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. അടുത്ത ദിവസം (12.04.2020) തന്നെ സാമ്പിൾ കളക്ട് ചെയ്തു പരിശോധനകൾക്കായി അയച്ചു. മെഡിക്കൽ കോളേജ് ഐസോലേഷനിലാണ് ഈ വ്യക്തി ഇപ്പോൾ ഉള്ളത്.

Image may contain: text

ജില്ലയിൽ കോവിഡ് 19 സ്ഥിതീകരിച്ച പതിനെട്ടാമത്തെ
വ്യക്തിയുടെ ഭർത്താവിന് കോവിഡ് സ്ഥിതീകരിച്ചിരുന്നു. രണ്ടു മക്കൾ മാർച്ച് മാസം പതിനെട്ടാം(18.03.2020) തീയ്യതി വിദേശത്തുനിന്ന് എത്തുകയും ഹോം ഐസൊലേഷൻ കഴിയുകയുമായിരുന്നു. ഇരുവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം മാർച്ച് മാസം ഇരുപത്തിനാലാം തീയ്യതി( 24.03.2020) 5.30 ഓടെ സ്വകാര്യ വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ട്രിയാജിൽ ഇവർ പരിശോധനയ്ക്കായി എത്തുകയും, പരിശോധനകൾക്ക് ശേഷം കോവിഡ് ചികിത്സാ മാർഗ്ഗരേഖക്ക് അനുസരിച്ച് വീട്ടിൽ ഐസോലേഷൻ കഴിയാൻ നിഷ്കർഷിച്ചതിനാൽ 10.30 ഓടെ അതേ വാഹനത്തിൽ തിരിച്ചുപോവുകയും രാത്രി 11.55 ന് വീട്ടിലെത്തി ഹോം ഐസൊലേഷൻ കഴിയുകയും ചെയ്യുകയായിരുന്നു.

മാർച്ച് മാസം 31ന് (31.03.2020) ഭർത്താവിന്
വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ അദ്ദേഹത്തോടൊപ്പം എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്വകാര്യ വാഹനത്തിൽ രാവിലെ 11.30 മണിയോടെ പരിശോധനയ്ക്കായി എത്തി, ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർ പരിശോധനകൾക്കായി സ്വകാര്യ വാഹനത്തിൽ പുറപ്പെട്ട് ഉച്ചയ്ക്ക്12.30മണിയോടെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. വടകര താലൂക്ക് ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം ഉച്ചയ്ക്ക് 2.30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. വടകര താലൂക്ക് ആശുപത്രിയിൽ നിന്നും ഭർത്താവിനോടൊപ്പം ആംബുലൻസിൽ 3.30 ഓടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. മെഡിക്കൽ കോളജിലെ പരിശോധനയിൽ ഭർത്താവിന് കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ വീട്ടിൽ ഐസോലേഷൻ കഴിയാൻ ആവശ്യപ്പെട്ട് ആംബുലൻസിൽ തിരിച്ചയച്ചു. വൈകീട്ട് 6 മണിയോടെ വീട്ടിൽ തിരികെയെത്തി.

അടുത്ത ദിവസം (1.04.2020) രാവിലെ പതിനൊന്നു മണിയോടെ വടകരയുള്ള തണൽ ക്ലിനിക്കിൽ (Thanal Clinic ) ഭർത്താവിനോടൊപ്പം പരിശോധനയ്ക്കായി എത്തി. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തിന് എക്സറേ എടുക്കാനായി 11.45 ഓടെ വടകര തന്നെയുള്ള സി എം ആശുപത്രിയിലെത്തി (CEE YEM HOSPITAL), 12.15 ഓടെ എക്സറേ എടുത്തതിനുശേഷം, 12 30 ഓടെ തണൽ ക്ലിനിക്കിൽ തിരികെയെത്തി. പരിശോധനകൾക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചെങ്കിലും, സ്വകാര്യ വാഹനത്തിൽ ഭർത്താവിന്റെ കൂടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ (IQRA HOSPITAL ) ഉച്ചയ്ക്ക് 2.45 എത്തി, അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും വരെ ഹോസ്പ്പിറ്റലിൽ ഉണ്ടായിരുന്നു.

ഭർത്താവിനെ (10.04.2020) ന് രാത്രി 8.45ന് ഡിസ്ചാർജ് ചെയ്യുകയും, ടാക്സി കാറിൽ രാത്രി 10.45 ഓടെ വീട്ടിലെത്തുകയും ചെയ്തു.

09.04.2020 ന് അയച്ച ഭർത്താവിന്റെ
സാമ്പിൾ പോസിറ്റീവ് ആണെന്ന് 11.04.2020 വിവരം ലഭിച്ച ഉടനെ ഇദ്ദേഹമുൾപ്പെടെ കുടുംബാംഗങ്ങളെ മുഴുവൻ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രി ഐസോലേഷൻ വാർഡിൽ രാത്രി 8 മണിയോടെ അഡ്മിറ്റ് ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി
13.04.2020ന് എടുത്ത ഇദ്ദേഹത്തിൻ്റെ ആദ്യത്തെ സാമ്പിളിന്റെ ഫലം നെഗറ്റീവ് ആയിരുന്നു.

14.04.2020 ന് വീണ്ടും എടുത്ത രണ്ടാമത്തെ സാമ്പിൾ പോസറ്റീവ് ആണെന്ന് ഇന്ന്‌ വിവരം ലഭിച്ചു.

മെഡിക്കൽ കോളേജ് ഐസോലേഷനിലാണ് ഇദ്ദേഹം ഇപ്പോൾ ഉള്ളത്

 

ഇന്ന് (16.04.2020) ജില്ലയിൽ രണ്ടു പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. എടച്ചേരിയിൽ കഴിഞ്ഞ ദിവസം പോസിറ്റീവായ …

Posted by Collector Kozhikode on Thursday, April 16, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം