കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Loading...

കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കലക്ടറുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജിലൂടെയാണ് മാപ്പ് പുറത്തുവിട്ടത്.

രണ്ടു പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം നാലായി.

 

കലക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണ്ണരൂപം 

 

കോഴിക്കോട് ജില്ലയിൽ ഇന്ന് ( 23.03.220) ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ സ്ഥിതീകരിച്ചവരുടെ എണ്ണം 4 ആയി. ഇത് കൂടാതെ കോവിഡ് 19 സ്ഥിതീകരിച്ച കാസർകോട് സ്വദേശിയായ ഒരാൾകൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

No photo description available.

കോവിഡ് 19 സ്ഥിതീകരിച്ച മൂന്നാമത്തെ വ്യക്തി മാർച്ച് 17 ന് ഇൻഡിഗോ എയർലൈൻസിൽ 6E: 89 ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിച്ചേരുകയും.11 മണിക്ക് വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോവുകയും ചെയ്തു, വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. അന്നേ ദിവസം (മാർച്ച്‌ 17ന് ) രാത്രി
8pm നും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സതേടി. അവിടെനിന്ന് ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതിനു ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചു. നിർദ്ദേശപ്രകാരം രോഗി പതിനേഴാം തീയതി മുതൽ 21 തീയതി വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21.03.2020 ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

No photo description available.

കോവിഡ് 19 സ്ഥിതീകരിച്ച നാലാമത്തെ വ്യക്തി മാർച്ച് 20നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബായിൽ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 4.30ന് എത്തിച്ചേരുകയും, നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതൽ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടിൽ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയിൽ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയ്ൽ (12601) ട്രെയിനിന്റെ B3 കോച്ചിൽ യാത്ര ചെയ്ത 21.03.2020ന് രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനയ്ക്കുശേഷം108 ആംബുലൻസിൽ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിതീകരിച്ച കാസർകോട് സ്വദേശി മാർച്ച് 19 ന് എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി 8.30 ന് എത്തി.
വിമാനത്താവളത്തിലെ നിന്നും 9.30 pm ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽകോളേജ് ട്രിയാജ് 3 ൽ 11pm ന് എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

ജില്ലയിലെ കോവിഡ് 19 കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ ഇനി വരുന്ന ദിവസങ്ങൾ വളരെ നിർണായകമാണ്.
കൊറോണയെ പിടിച്ചുകെട്ടാൻ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സാധിക്കൂ.. ഓർക്കുക.. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി മാറും.. സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുള്ള നിർദ്ദേശങ്ങൾ വളരെ കർശനമായും പാലിക്കേണ്ടതുണ്ട്.

ഒരു രോഗവും നമ്മളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുൻകരുതലുകൾ കൃത്യമായി പാലിക്കുക.

കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി വൃത്തിയാക്കുക.

തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക

പൊതുപരിപാടികളും പൊതു ജനസമ്പർക്കവും കർശനമായും ഒഴിവാക്കുക.

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവർ വീട്ടിലെ മുതിർന്നവർ കുട്ടികൾ എന്നിവരുമായി സമ്പർക്കം പൂർണമായും ഒഴിവാക്കി വീടുകളിൽ തന്നെ നിർബന്ധമായും കഴിയേണ്ടതാണ്.

എന്തെങ്കിലും രോഗലക്ഷണങ്ങൾ( പനി ചുമ ശ്വാസതടസ്സം) ഉടൻ തന്നെ മെഡിക്കൽ ഓഫീസർ മായി ബന്ധപ്പെടുകയോ, ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയോ വേണം.

ഹോം ഐസൊലേഷൻ നിഷ്കർഷിച്ചിരുന്നു എല്ലാവരും കർശനമായും അത് പാലിക്കേണ്ടതാണ്, പാലിക്കാത്തവർ ക്കെതിരെ കർശനമായ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതാണ്.

കൊറോണക്കെതിരെ സ്വയം കവചം തീർക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷയും സാധ്യമാക്കാം.. നമ്മുടെ നാടിന്റെ സുരക്ഷ ഉറപ്പു വരുത്താൻ നമ്മൾ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ജാഗരൂകരായിയിരിക്കാം.

#COVID19
#അതിജീവിക്കുകതന്നെചെയ്യും

 

കോഴിക്കോട് ജില്ലയിൽ ഇന്ന് ( 23.03.220) ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ സ്ഥിതീകരിച്ചവരുടെ…

Posted by Collector Kozhikode on Monday, March 23, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം