Categories
headlines

കോഴിക്കോട് ജില്ലയില്‍ ഇന്നലെ (11.07.2020) കോവിഡ് സ്ഥിരീകരിച്ച പതിനേഴു പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് ജില്ലയില്‍ ഇന്നലെ (11.07.2020) പതിനേഴു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 397 ആയി.

പോസിറ്റീവ് കേസ് 381 :

65 വയസ്സുള്ള തൂണേരി സ്വദേശിനി. ജൂൺ 20 മുതൽ ജൂൺ 27 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ജൂൺ 28ന് കണ്ണൂർ പെരിങ്ങത്തൂരുള്ള ജേഷ്ഠന്റെ ഭാര്യയുടെ വീട്ടിൽ രാവിലെ 11 മണിയോടെ എത്തി, 7മണിയോടെ വീട്ടിൽ തിരിച്ചെത്തി. ജൂൺ 29ന് വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 30ന് പേരോടുള്ള പെങ്ങളുടെ ഭർത്താവ് അബ്ദുള്ളയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ 10 മണിയോടെ കാറിൽ എത്തി ചടങ്ങുകൾക്കുശേഷം രാത്രി 8 മണിയോടെ തിരികെ വീട്ടിലെത്തി.പിന്നീട് ജൂലൈ 1, 2, 6 തീയതികളിൽ കാറിൽ പേരോടുള്ള വീട്ടിലെത്തിയിരുന്നു. ജൂലൈ 3ന് രാവിലെ 11 മണിയോടെ പാറകടവിലുള്ള ഡോക്ടർ മുഹമ്മദിന്റെ വീട്ടിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. ജൂലൈ 4, 5, 7 തീയതികളിൽ
വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ജൂലൈ 8ന് ചികിത്സാവശ്യങ്ങൾക്കായി രാവിലെ 8 മണിയോടെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ എത്തിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി 10.30 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജൂലൈ 9 ന് സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോഴിക്കോടുള്ള കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 382 :

ജൂലൈ 5നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 1968) ജിദ്ദയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 60 വയസ്സുള്ള മടവൂർ സ്വദേശി. വിമാനത്താവളത്തിൽനിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി 10 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂലൈ 7ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്ന് തന്നെ സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 383 :

ജൂലൈ 5നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ (SG 3746) സൗദിയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 24 വയസ്സുള്ള കാക്കൂർ സ്വദേശി. വിമാനത്താവളത്തിൽനിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി 7.30 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂലൈ 7ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്ന് തന്നെ സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 384 :

ജൂലൈ 3നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 1920) കിർഗിസ്ഥാനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 22 വയസ്സുള്ള കായക്കൊടി സ്വദേശിനി. വിമാനത്താവളത്തിൽ നിന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എത്തി. കോഴിക്കോട് നിന്ന് പ്രൈവറ്റ് ടാക്സിയിൽ രാവിലെ 6 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. സഹയാത്രകാരനായ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 8ന് നാദാപുരം താലൂക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 385 :

ജൂലൈ 3-ാം തീയതി ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ വാഹനത്തിൽ മറ്റു ഒരാൾക്കൊപ്പം എത്തിയ 27 വയസ്സുള്ള രാമനാട്ടുകര സ്വദേശിയാണ്. ജൂലൈ 3ന് ബാംഗ്ലൂരിൽ നിന്ന് ഉച്ചക്ക് 1.30 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂലൈ 8ന് ഫറോക് താലൂക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 386 :

27 വയസ്സുള്ള തൂണേരി സ്വദേശി. ജൂൺ 30ന് പേരോട് അബുദുള്ളയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ജൂലൈ 3ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയിരുന്നു. ജൂലൈ 7ന് തൂണേരി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ വീട്ടിൽ എത്തിയിരുന്നു. ജൂലൈ 8ന് നാദാപുരത്തുള്ള Nucleus മെഡിക്കൽ സെന്ററിൽ ചികിത്സാ ആവശ്യങ്ങൾക്കായി എത്തിയിരുന്നു. ജൂലൈ 8ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നാദാപുരം താലൂക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 387 :

പുതിയങ്ങാടി സ്വദേശിയായ 13 വയസ്സുള്ള പെൺകുട്ടി. ജൂൺ 24 ന് വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിൽ രാത്രി 7 മണിക്കും 9 മണിക്കും ഇടയിൽ എത്തിയിരുന്നു. ജൂൺ 27ന് ഹൈലൈറ്റ് മാളിലെ നെസ്റ്റോ സൂപ്പർ മാർക്കറ്റിൽ 4 മണിയോടെ കാറിൽ എത്തിയിരുന്നു. ജൂൺ 28ന് മലാപ്പറമ്പിലുള്ള നഹ്‌ല അപ്പാര്ട്മെന്റിൽ ഉച്ചക്ക് 2 മണിക്കും 9 മണിക്കും ഇടയിൽ എത്തിയിരുന്നു. ജൂലൈ 8ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിൽ എത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 388 :

30 വയസ്സുള്ള മീഞ്ചന്ത സ്വദേശി. ജൂൺ 15ന് കോഴിക്കോടുള്ള കാലിക്കറ്റ്‌ ഫാബ്രിക്‌സ്, സിൽക്ക് മന്ദിർ എന്നീ കടകളിൽ എത്തിയിരുന്നു. ജൂൺ 16ന് വയനാട്ടിലുള്ള കാറിൽ ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വന്നിരുന്നു. ജൂൺ 17 മുതൽ ജൂൺ 20 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ജൂൺ 21ന് കാറിൽ കാസർഗോഡ് ജില്ലയിലെ ചില സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചെത്തി. ജൂൺ 17 മുതൽ ജൂൺ 20 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ജൂൺ 25ന് ചികിത്സാവശ്യങ്ങൾക്കായി 11.30 ഓടെ മിംസ് ആശുപത്രിയിൽ എത്തി തിരികെ പോയി. ജൂൺ 26 മുതൽ ജൂലൈ 3 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ജൂലൈ 4 മുതൽ ജൂലൈ 6 വയനാട്ടിലുള്ള ബന്ധു വീട്ടിലായിരുന്നു. ജൂലൈ 6ന് രാവിലെ 11.30 മണിയോടെ വീട്ടിൽ തിരിച്ചെത്തി. ജൂലൈ 7ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എരഞ്ഞിപാലത്തുള്ള മൈക്രോ ഹെൽത്ത്‌ ലബോറിട്ടറിയിൽ എത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ 2ൽ (എൻ ഐ റ്റി MBA Hostel) ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 389 :

61 വയസ്സുള്ള മീഞ്ചന്ത സ്വദേശി.ജൂൺ 17നു ശേഷം മൂന്ന് ദിവസം കോഴിക്കോട് കോഴിക്കോടുള്ള കാലിക്കറ്റ്‌ ഫാബ്രിക്‌സിൽ എത്തിയിരുന്നു. ബാക്കി ഉള്ള ദിവസങ്ങളിൽ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.ജൂലൈ 7ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എരഞ്ഞിപാലത്തുള്ള മൈക്രോ ഹെൽത്ത്‌ ലബോറിട്ടറിയിൽ എത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ (FLTC II) (എൻ ഐ റ്റി MBA Hostel) ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 390 :

ജൂലൈ 4നുള്ള സൗദിയ എയർ വിമാനത്തിൽ (SV 3892) റിയാദിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 33 വയസ്സുള്ള ചെങ്ങോട്ടുകാവ് സ്വദേശി. വിമാനത്താവളത്തിൽനിന്ന് പ്രൈവറ്റ് ടാക്സിയിൽ ഉച്ചക്ക് 3.45 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂലൈ 8ന് കൊയിലാണ്ടി താലൂക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ (FLTC II) ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 391 :

ജൂൺ 26നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9619) ഖത്തറിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 25 വയസ്സുള്ള ഉള്ളിയേരി സ്വദേശി. വിമാനത്താവളത്തിൽനിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി 11 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. സഹയാത്രകാരനായ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 8ന് കൊയിലാണ്ടി താലൂക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 392 :

ജൂൺ 19-ാം തീയതി ചെന്നൈയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ മറ്റു ഒരാൾക്കൊപ്പം എത്തിയ 63 വയസ്സുള്ള കൊയിലാണ്ടി സ്വദേശിയാണ്. ജൂൺ 19ന് ബാംഗ്ലൂരിൽ നിന്ന് രാത്രി 7.30 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂലൈ 8ന് കൊയിലാണ്ടി താലൂക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 393:

34 വയസ്സുള്ള നാദാപുരം സ്വദേശിനി. ജൂലൈ 7ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ എത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 394:

37 വയസ്സുള്ള മീഞ്ചന്ത സ്വദേശി. ജൂലൈ 7ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എരഞ്ഞിപാലത്തുള്ള മൈക്രോ ഹെൽത്ത്‌ ലബോറിട്ടറിയിൽ എത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ (FLTC II) (എൻ ഐ റ്റി MBA Hostel) ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 395:

36 വയസ്സുള്ള മീഞ്ചന്ത സ്വദേശിനി. പോസിറ്റീവ് കേസ് 379മായി സമ്പർക്കം ഉണ്ടായിരുന്നു. ജൂൺ 22 മുതൽ ജൂലൈ 2 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ജൂലൈ 3ന് രാവിലെ 11.30 മണിക്കും ഉച്ചക്ക് 1മണിക്കും ഇടയിൽ കോഴിക്കോടുള്ള സിൽക്ക് മന്ദിർ വസ്ത്രശാലയിൽ എത്തിയിരുന്നു. ജൂലൈ 4 മുതൽ ജൂലൈ 7 വയനാട്ടിലുള്ള ബന്ധു വീട്ടിലായിരുന്നു. ജൂലൈ 7ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എരഞ്ഞിപാലത്തുള്ള മൈക്രോ ഹെൽത്ത്‌ ലബോറിട്ടറിയിൽ എത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ (FLTC II) (എൻ ഐ റ്റി MBA Hostel) ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 396:

മീഞ്ചന്ത സ്വദേശിയായ 6 വയസുളള ആൺകുട്ടി. പോസിറ്റീവ് കേസ് 379മായി സമ്പർക്കം ഉണ്ടായിരുന്നു. ജൂൺ 20 മുതൽ ജൂലൈ 3 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.ജൂലൈ 4 മുതൽ ജൂലൈ 7 വയനാട്ടിലുള്ള ബന്ധു വീട്ടിലായിരുന്നു.ജൂലൈ 7ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എരഞ്ഞിപാലത്തുള്ള മൈക്രോ ഹെൽത്ത്‌ ലബോറിട്ടറിയിൽ എത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ (FLTC II) (എൻ ഐ റ്റി MBA Hostel) ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 397 :

മീഞ്ചന്ത സ്വദേശിയായ 6 വയസുളള ആൺകുട്ടി. പോസിറ്റീവ് കേസ് 379മായി സമ്പർക്കം ഉണ്ടായിരുന്നു. ജൂൺ 20 മുതൽ ജൂലൈ 3 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.ജൂലൈ 4 മുതൽ ജൂലൈ 7 വയനാട്ടിലുള്ള ബന്ധു വീട്ടിലായിരുന്നു.ജൂലൈ 7ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എരഞ്ഞിപാലത്തുള്ള മൈക്രോ ഹെൽത്ത്‌ ലബോറിട്ടറിയിൽ എത്തി സ്രവ പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ (FLTC II) (എൻ ഐ റ്റി MBA Hostel) ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

ജില്ലയിൽ ഇന്നലെ നാലു പേർ രോഗമുക്തി നേടിയിട്ടുണ്ട്.

എഫ് എൽടിസി യിൽ ചികിത്സയിലായിരുന്ന12 വയസ്സുള്ള പെൺകുട്ടി, അത്തോളി സ്വദേശിനി, 40വയസ്സുള്ള കോർപ്പറേഷൻ സ്വദേശി, 37വയസ്സുള്ള കാക്കൂർ സ്വദേശി,
മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന 63 വയസ്സുള്ള മലപ്പുറം സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയവർ

ഇപ്പോൾ 176 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ (11.07.2020) പതിനേഴു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ്…

Posted by Collector Kozhikode on Sunday, July 12, 2020

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP