രൂപശ്രീയെ സുഹൃത്തിന്റെ സഹായത്തോടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു;മൊഴി ഇങ്ങനെ..

Loading...

മഞ്ചേശ്വരം : അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. രൂപശ്രീയെ മുക്കി കൊന്നതാണെന്നും സംഭവത്തില്‍ സഹ പ്രവര്‍ത്തകനായ അധ്യാപകന്‍ വെങ്കിട്ട രമണ കാരന്തരയെ കസ്റ്റഡിയിലെടുത്തായും െപാലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്ബള കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടത്.

മഞ്ചേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ അതിക്രൂരമായാണു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹപ്രവര്‍ത്തകനായ വെങ്കിട്ട രമണ ഇയാളുടെ വീട്ടിലേക്കു വിളിച്ചു വരുത്തി സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തില്‍ സഹായിച്ച അധ്യാപകന്റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. അധ്യാപികയെ വീട്ടില്‍ വച്ച്‌ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്ന ശേഷം പ്രതിയുടെ സ്വന്തം വാഹനത്തില്‍ മൃതദേഹം കുമ്ബള കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ കാറില്‍ നിന്ന് രൂപശ്രീയുടെ മുടിയിഴകള്‍ ഫൊറന്‍സിക് സംഘം കണ്ടെത്തി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മരിച്ച അധ്യാപികയും പ്രതിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. സമീപകാലത്ത് സൗഹൃദത്തിലുണ്ടായ വിള്ളലുകളും സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിവരം.

പ്രതിയെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ജനുവരി 16ന് ആയിരുന്നു അധ്യാപികയുടെ മൃതദേഹം കുമ്ബള കടപ്പുറത്ത് കണ്ടത്. രൂപശ്രീയുടെ മരണം കൊലപാതകമാണെന്നും കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ വെങ്കിട്ടര മണയ്ക്ക് പങ്കുണ്ടെന്നും രൂപശ്രീയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രതിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം