രോഹിത്തിനിത് ഇരട്ടിമധുരം, ‘അവളുടെ’ പേര് പുറത്ത് വിട്ടു

Loading...

മുംബൈ: സിഡ്‌നിയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി വിജയിച്ച ഓസീസ് പരമ്പരയുടെ വിജയലഹരിയില്‍ മുഴുകുമ്പോള്‍ ഇങ്ങ് ഇന്ത്യയില്‍ ഒരാള്‍ നിശബ്ധമായി ആഘോഷപ്രകടനങ്ങള്‍ കണ്ട് പുഞ്ചിരിക്കുന്നുണ്ടാകും. അത് മറ്റാരുമല്ല, മൂന്നാം ടെസ്റ്റ് വരെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന രോഹിത്ത് ശര്‍മ്മയാണ്.

പരമ്പര വിജയത്തിനൊപ്പം താന്‍ പിതാവായിരിക്കുന്നു എന്ന അഭിമാനം കൂടിയുളളതിനാല്‍ രോഹിത്തിന് ഇത് ഇരട്ടി മധുരം നല്‍കുന്ന വേളയാണ്. മൂന്നാം ടെസ്റ്റിന് ശേഷമാണ് രോഹിത്ത് പിതാവയത്. രോഹിത്തിന്റെ ഭാര്യ റിതിക സജ്ദേഹിന്‍ പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.

ഇതോടെ ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാകാതെ രോഹിത് നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ പൊന്നോമനയുടെ പേര് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ഹിറ്റ്മാന്‍. സമൈറ എന്നാണ് തങ്ങളുടെ ആദ്യ കുട്ടിക്ക് രോഹിതും റിതികയും നല്‍കിയിരിക്കുന്ന പേര്.

മുംബൈയില്‍ റിതികയ്ക്കും സമൈറയ്ക്കുമൊപ്പം ജീവിതം ആഘോഷിക്കുകയാണ് രോഹിതിപ്പോള്‍. മകളുടെ ചിത്രത്തിനൊപ്പം പുതുവര്‍ഷാശംസകള്‍ ആരാധകര്‍ക്ക് രോഹിത് നേരത്തെ കൈമാറിയിരുന്നു.

നാട്ടിലേക്ക് മടങ്ങിയതോടെ സിഡ്‌നി ടെസ്റ്റ് നഷ്ടമായ രോഹിത് ജനുവരി എട്ടിന് വീണ്ടും ഇന്ത്യന്‍ ക്യാമ്പില്‍ ചേരുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 12നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓസ്ട്രേലിയന്‍ പരമ്പരയില്‍ രണ്ട് ടെസ്റ്റുകളില്‍ 1, 37, 5, 63 എന്നിങ്ങനെയായിരുന്നു രോഹിതിന് നേടാനായത്.

Loading...