റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന് ഇന്ന് തുടക്കം ; അരങ്ങുതകര്‍ക്കാന്‍ സച്ചിനും ലാറയും

Loading...

മുംബൈ : റോഡ് സേഫ്റ്റി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.  ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെന്റുല്‍ക്കറും ബ്രയന്‍ ലാറയും നായകന്മാരായെത്തുന്നകന്നി മത്സരത്തില്‍ ഇന്ത്യന്‍ – വെസ്റ്റിന്‍ഡീസ് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടും.

സച്ചിനും സേവാഗുമായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് ആദ്യ മത്സരം അരങ്ങേറുന്നത്.

ഇന്നലെ മൂന്ന് മണിക്കൂറിലേറെ നേരം സച്ചിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ പരിശീലനത്തിനിറങ്ങിയിരുന്നു. മത്സര ക്രിക്കറ്റില്‍ നിന്നെടുത്ത ഇടവേളയെ കഠിന പരിശീലനത്തിലൂടെ തോല്‍പ്പിക്കുകയാണ് ഓരോ താരവും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സെവാഗ്, യുവ്‌രാജ്, മുഹമ്മദ് കൈഫ്, സഹീര്‍ഖാന്‍ തുടങ്ങിയ പഴയ പടക്കുതിരകളെ ഒരു നോക്ക് കാണാനുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയി. സച്ചിന്‍സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കല്‍ കൂടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

ലാറയും ചന്ദ്രപോളും കാള്‍ ഹൂപ്പറുമടക്കമുള്ള താരങ്ങളൊന്നിക്കുന്ന വിന്‍ഡീസ് നിരയും കരുത്തര്‍ തന്നെ. സച്ചിന്‍ നയിക്കുന്ന ഇന്ത്യാ ലെജന്‍സ്, ലാറ നയിക്കുന്ന വിന്‍ഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദില്‍ഷന്റെ ലങ്ക, ജോണ്ടീ റോഡ്‌സ് യിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം