ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4പേര്‍ മരിച്ചു

Loading...

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിളമൂട്ടിലാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചത്. ഇവര്‍ കായംകുളം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ചിറയില്‍ കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

കായംകുളം പമ്ബ ആശ്രമത്തിലെ സ്വാമി ഹരിഹര ചൈതന്യ, രാജന്‍ബാബു, അനുരാഗ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നെയ്യാര്‍ ഡാമിലുള്ള ആശ്രമത്തില്‍ നിന്നും പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം