കാസര്‍ഗോഡിന് കരുതല്‍ ; മെഡിക്കൽ കോളേജിനായി പുതുതായി 273 പുതിയ തസ്തികകൾ – പിണറായി വിജയന്‍

Loading...

ന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ കാസർകോട് മെഡിക്കൽ കോളേജിനായി പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ 300 കിടക്കകളോടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ഐപി സേവനങ്ങളോടു കൂടിയ ആശുപത്രി ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും അദേഹം പറഞ്ഞു.

പുതുതായി സൃഷ്ടിച്ച തസ്തികകളിൽ പകുതി എണ്ണത്തിലും ഉടനടി നിയമനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസർകോട് അതിർത്തിയിൽ ഡോക്ട‍ർമാർ സജീവമായി രംഗത്തുണ്ടെന്നും  കൊവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം വ്യകതമാക്കി.

അത്യാസന്ന നിലയിലുള്ളവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരും മംഗലാപുരത്തേക്ക് പോയാൽ മതിയെന്നും അദേഹം പറഞ്ഞു

മംഗലാപുരത്ത് എത്തിയ ചില രോഗികൾക്കുണ്ടായ അനുഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കർണാടക സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോ​വി​ഡ് 19 സ്ഥിരികരിച്ചു.

കണ്ണൂരില്‍ നാലുപേരും ആലപ്പുഴ രണ്ടുപേരും പത്തനംതിട്ട , തൃശൂര്‍ , കാസര്‍ഗോഡ്‌ എന്നീ ജില്ലകളില്‍ മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.

ഇതില്‍ നാലു പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മൂന്നുപേര്‍ക്ക്‌ സമ്പര്‍ക്കം വഴിയുമാണ്‌ രോഗം പടര്‍ന്നത്.

സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ടു പേര്‍ക്ക് രോഗം ഭേദമായെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർ‍ക്ക് വീതം രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതം. കണ്ണൂരിൽ നിന്ന് ഒരാൾക്ക് വീതം രോഗമില്ലെന്ന് കണ്ടെത്തി.

ഇതുവരെ 345 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.   അതിൽ 259 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,40,470 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

749 പേരാണ് ആശുപത്രികളിൽ. ബാക്കിയുള്ളവർ വീടുകളിൽ. 169 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് വരെ സാമ്പിളുകളയച്ചത് 11956 എണ്ണമാണ്. ഇതിൽ 10906 എണ്ണത്തിൽ രോഗബാധയില്ലെന്നുറപ്പാക്കി. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് നമ്മുടെ സംസ്ഥാനത്ത് കണ്ടെത്തിയത്. ഇതിൽ ഇന്നത്തെ രണ്ട് ഉൾപ്പടെ 15 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം