ഇനി മുതല്‍ മിനിമം ബാലന്‍സ് വേണമെന്നില്ല; അക്കൗണ്ടില്‍ നിന്നും ഉടമകള്‍ക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം

Loading...

ന്യൂഡല്‍ഹി:  മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം. തിങ്കളാഴ്ചയാണ് റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച്‌ വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ജൂലായ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും.

എടിഎം വഴിയോ ബാങ്ക് ശാഖവഴിയോ മാസം മൊത്തം നാല് സൗജന്യ ഇടപാടുകളാണ് നടത്താന്‍ കഴിയുക. നാലില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് നിശ്ചിത ചാര്‍ജ് നല്‍കേണ്ടിവരും.

സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനമൊരുക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം