Categories
Kozhikode

റിപ്പബ്ലിക് ദിനാഘോഷം നാളെ വിക്രം മൈതാനിയിൽ; മന്ത്രി ടി.പി രാമകൃഷ്ണന്‍ പതാക ഉയര്‍ത്തും

കോഴിക്കോട്: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം നാളെ രാവിലെ ഒൻപതിന് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടക്കും. തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പതാക ഉയര്‍ത്തുകയും പരേഡിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും.

കോവിഡ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സബ് ഡിവിഷണൽ/ ബ്ലോക്ക് തലത്തില്‍ 75 പേരും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തില്‍ 50 പേരും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ പാടുള്ളൂ. പൊതു ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ 50 പേര്‍ക്ക് വരെ പങ്കെടുക്കാം. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, ശുചിത്വം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം.

പൊതുജനങ്ങള്‍ക്ക്‌ ചടങ്ങില്‍ പ്രവേശനമില്ല.ജില്ലാ കലക്ടർ സാംബശിവറാവു, ജില്ലാ പോലീസ് മേധാവി എ.വി ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Republic Day celebrations at Vikram Maidan tomorrow; Minister TP Ramakrishnan will hoist the flag

NEWS ROUND UP