Categories
Palakkad

രമ്യ ഹരിദാസിനെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയ സംഭവം ; കൂടുതൽ പേർക്കെതിരെ ക്കേസ്

ആലത്തൂർ : പാലക്കാട് ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ സിപിഎം നേതാക്കൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ ഇന്ന് കേസെടുത്തേക്കും.

കണ്ടാലറിയാവുന്ന 7 പേർക്കെതിരെ ആണ് പരാതി. രമ്യ ഹരിദാസിന് പിന്തുണയുമായി ഇതിനകം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

എംപിക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് സിപിഎം നേതാക്കളും പരാതി നൽകിയിട്ടുണ്ട്.

ഈ പരാതിയിൽ പ്രദീപിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹരിതകർമ്മ സേനയുടെയും, പഞ്ചായത്ത് അംഗത്തിന്റെയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Remya Haridas threatened by CPM leaders; Case against more people

NEWS ROUND UP