കുട്ടനാട്ടിലെ പുനരധിവാസം;പരസ്പരം പഴിചാരി സിപിഎം മന്ത്രിമാര്‍

Loading...

ആലപ്പുഴ:കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനത്തില്‍ പരസ്പരം പഴിചാരി ജില്ലയിലെ സിപിഎം മന്ത്രിമാര്‍‍. പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാത്ത വിഷയത്തിലാണ് മന്ത്രി ജി സുധാകരനും തോമസ് ഐസക്കും വ്യത്യസ്ഥ നിലപാടുകൾ എടുത്തത്

പ്രളയദുരിതാശ്വാസത്തിന് കൈത്താങ്ങാവാന്‍ ലോട്ടറിവകുപ്പിന്‍റെ നവകേരള ലോട്ടറി ടിക്കറ്റിന്‍റെ പ്രകാശന ചടങ്ങിന്‍റെ അദ്ധ്യക്ഷനായ മന്ത്രി ജി സുധാകരന്‍ തോമസ്ഐസക്കിന് വേദിയിലിരുത്തി വിമര്‍ശനത്തിന് തുടക്കമിട്ടു.

തുടര്‍ന്ന് പ്രസംഗിച്ച് തോമസ് ഐസക്ക് ജി സുധാകരന് മറുപടിയായെത്തി. പുറത്തിറങ്ങിയ ശേഷം ഐസക് കൂടുതല്‍ വിശദീകരിച്ചു. പിന്നാലെ ജി സുധാകരന്‍ വെള്ളം വറ്റിക്കാത്ത നടപടിയെയും കുടിവെള്ള വിതരണത്തിന് പാളിച്ചയെയും രൂക്ഷമായി വിമര്‍ശിച്ചു.

ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ പല കാര്യങ്ങളും തന്നോട് അലോചിച്ചിട്ടില്ലെന്നും അതില്‍ തനിക്ക് വിമര്‍ശനമുണ്ടെന്നും കൂടി പറഞ്ഞതോടെ ജില്ലയിലെ ജി സുധാകരന്‍- തോമസ്ഐസക് ഭിന്നത മറനീക്കി പുറത്തുവരികയാണ്.

Loading...