Categories
Kozhikode

കോഴിക്കോട് വിവിധയിടങ്ങളില്‍ ചുവപ്പ് മഴ പ്രതിഭാസം

കോഴിക്കോട് : കോഴിക്കോട് വിവിധയിടങ്ങളില്‍ രാത്രി പെയ്ത മഴവെള്ളത്തിന് ചുവപ്പ് നിറം.

കുന്ദമംഗലം , വടകര മേഖലകളിലാണ് ഇന്നലെ രാത്രി പെയ്യ്ത മഴവെള്ളത്തില്‍ ചുവപ്പ് നിറം കണ്ടെത്തിയത്.

കുന്ദമംഗലത്ത് പെരിങ്ങളം റോഡില്‍ പൂമുള്ളകുഴിയില്‍ മാലാത്ത് മീത്തല്‍ ഷമീറിന്‍റെ വീട്ടില്‍ ബക്കറ്റില്‍ ശേഖരിച്ച വെള്ളത്തിലാണ് ചുവപ്പ് നിറം കണ്ടത്.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിക്ക് പെയ്ത മഴയില്‍ വീടിന്‍റെ ടറസില്‍ നിന്ന് വീണ വെള്ളം ശേഖരിച്ചപ്പോഴാണ് ബക്കറ്റില്‍ ചുവപ്പ് നിറം കണ്ടെത്തിയത്.

ടറസിന് മുകളില്‍ നിന്ന് കളര്‍ ഇളകി വല്ലതും വന്നതാണെന്ന് കരുതി മുറ്റത്ത് നിന്ന് മഴവെള്ളം നേരിട്ട് ശേഖരിച്ച് പരിശോധന നടത്തിയപ്പോഴും ചുവപ്പ് നിറമുള്ള വെള്ളം തന്നെയാണ് ലഭിച്ചത്.

വടകര തീരദേശ മേഖലയിലും ചോറോട് പഞ്ചായത്തിലെ കുര്യാട് ഭാഗത്തും ചുകപ്പ് മഴ പെയ്തതായി നാട്ടുകാർ പറയുന്നത്.

ഇന്നലെ രാത്രിയും ചിലയിടത്ത് ഇന്ന് രാവിലെയും പെയ്ത മഴയിലാണ് വെള്ളത്തിന് ചുവപ്പ് നിറം കണ്ടത്.

കുര്യാടി കുറുമ്പ ഭഗവതി ക്ഷേത്ര പരിസരത്തെ വീടടുകളിൽ ബക്കറ്റില്‍ ശേഖരിച്ച വെള്ളത്തിലാണ് ചുവപ്പ് നിറം കണ്ടത്. ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിക്കും ഇന്നു രാവിലെ പെയ്ത മഴയിലാണ് നിറ വ്യത്യാസം.

ശേഖരിച്ച ചുവപ്പ് വെള്ളം സി.ഡബ്ലിയു.ആര്‍.ഡി . എമ്മില്‍ പരിശോധക്കായി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് റെഡ് മഴ എന്നൊരു പ്രതിഭാസം ഉണ്ടായിരുന്നതായി സി.ഡബ്ലിയു.ആര്‍.ഡിഎമ്മിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

ഇത് ഇത്തരത്തിലുള്ളതാണോയെന്ന് പരിശോധനക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച കഴിഞ്ഞാല്‍ പരിശോധന റിപ്പോര്‍ട്ട് ലഭിക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Red rain phenomenon in various parts of Kozhikode

NEWS ROUND UP