തിരുവനന്തപുരം : സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചു മുതല്‍ ഏഴ് രൂപ വരെ കൂട്ടുവാന്‍ ശുപാര്‍ശ.2017ലാണ് അവസാനമായി പാലിന്റെ വില വർധിപ്പിച്ചത് അതിനാൽ വില വർധന അനിവാര്യമാണെന്ന് മില്മഫെഡറേഷൻ സർക്കാരിനെ അറിയിച്ചു.മില്‍മയ്ക്ക് വില വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വില വര്‍ധിപ്പിക്കാറുള്ളൂ. ഇതുമായി ബന്ധപ്പെട്ട് നാളെ വകുപ്പ് മന്ത്രിയുമായി മില്‍മ ചര്‍ച്ച നടത്തും.
നിരക്ക് വർധന പഠിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും അന്തിമതീരുമാനം.മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാത്രമായിരിക്കും എത്രരൂപവരെ വര്‍ധിപ്പിക്കാമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തൂ. വില വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.
സംസ്ഥാനത്ത് മിൽമ പാലിന്റെ വിലകൂട്ടാൻ ശുപാർശ : വില വർധനവ് കർഷകർക്ക് ഗുണമെന്ന് മില്മബോർഡ്
Loading...