റീപോളിംഗ് ആവശ്യപ്പെട്ട് യു ഡി എഫ് നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

Loading...

re-poll

കണ്ണൂര്‍: സി പി എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ടും ബൂത്തുപിടിത്തവും നടത്തിയെന്നാരോപിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ നൂറോളം ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യു ഡി എഫ് നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.
പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി ബാല കിരണിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുകയും ബന്ധപ്പെട്ട ബൂത്തുകളിലെ പോളിംഗ് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗ് വേണ്ടെന്ന തീരുമാനമെടുത്തത്.
തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന നൂറോളം പോളിംഗ് സ്റ്റേഷനുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ ചീഫ് ഏജന്റ് കെ സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അതേസമയം, പരാതിയില്‍ കഴമ്പില്ലെന്നും റീപോളിംഗ് അംഗീകരിക്കാനാകില്ലെന്നുമുള്ള നിലപാടാണ് എല്‍ ഡി എഫ് സ്വീകരിച്ചത്. തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 22, 23, 43, 44, 47, 50, 53, 54, 55, 56, 59, 76, 77, 83, 84, 85, 86, 87, 88, 89, 90, 91, 92, 93, 94, 95, 96, 97, 98, 99, 100, 101, 102, 104, 105, 106, 107, 108, 109, 110, 111, 112, 113, 114, 115, 116, 117, 118, 119, 120, 121, 122, 123, 124, 142, 143, 144, 145, 146, 147, 148, 149, 150, 151, 152, 158, 159, 160, 161, 162, 163 ബൂത്തുകളിലും ധര്‍മടം നിയോജകമണ്ഡലത്തിലെ 42, 43, 44, 45, 46, 47, 48, 49, 50, 132 ബൂത്തുകളിലും മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ 84, 85, 86, 95, 101, 106, 107, 111, 112, 121, 122, 123 ബൂത്തുകളിലുമാണ് യു ഡി എഫ് റീപോളിംഗ് ആവശ്യപ്പെട്ടത്.
ഈ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന വെബ് ക്യാമറാ ദൃശ്യങ്ങളും തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്തവര്‍ നല്‍കിയ സത്യവാങ്മൂല്യവും പരിശോധിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Loading...