പരേതരായവരുടെ പേരില്‍ റേഷന്‍ തട്ടിപ്പ്, രണ്ടു കാര്‍ഡുകളിലൂടെ മാത്രം തട്ടിയത് 2000 കിലോ അരി ; തട്ടിപ്പ് ഇങ്ങനെ…

Loading...

തൃശൂര്‍ : പരേതരായ റേഷന്‍ കാര്‍ഡുടമകളുടെ പേരില്‍ അരിയും മണ്ണെണ്ണയും ഗോതമ്ബും വെട്ടിച്ച റേഷന്‍ കടയുടമകള്‍ക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പു നടപടി തുടങ്ങി. ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍ ഓരോ കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടിയില്‍ മാത്രം 22 കടകള്‍ക്കു നോട്ടിസ് നല്‍കി. ഒരാള്‍ മാത്രം താമസിക്കുന്ന വീടുകളിലെ കാര്‍ഡുടമ മരിക്കുമ്ബോഴാണ് ഇപോസ് മെഷീനെ പറ്റിച്ച്‌ ‘മാന്വല്‍ ട്രാന്‍സാക്ഷന്‍’ രീതിയില്‍ ചില റേഷന്‍ കടയുടമകള്‍ വെട്ടിപ്പു നടത്തുന്നത്.

പരേതരുടെ പേരില്‍ റേഷന്‍ വെട്ടിച്ചു കരിഞ്ചന്തയിലേക്കു കടത്തിയതിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം പ്രഖ്യാപിച്ചേക്കും. നാലു വര്‍ഷം മുന്‍പു കാര്‍ഡുടമ മരിച്ചിട്ടും വിവരം സപ്ലൈ ഓഫിസില്‍ അറിയിക്കാതെ ധാന്യങ്ങള്‍ കൈവശപ്പെടുത്തിയ കടയുടമകളും നോട്ടിസ് ലഭിച്ചവരില്‍പ്പെടുന്നു. ആയിരത്തോളം പേര്‍ പരേതരുടെ പട്ടികയില്‍പ്പെടുന്നു എന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിഗമനം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവരുടെ കാര്‍ഡുകള്‍ കടയുടമകള്‍ കൈവശപ്പെടുത്തിയ അവസ്ഥയാണ്. ഇതില്‍ എവൈ, ബിപിഎല്‍ വിഭാഗം കാര്‍ഡുടമകളുടെ പേരിലാണ് വെട്ടിപ്പു കൂടുതല്‍ നടക്കുന്നത്. പരേതരുടെ പേരില്‍ റേഷന്‍ തട്ടിയതിനു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പിറവത്തെ റേഷന്‍ കടയുടമ 2 രണ്ടു കാര്‍ഡുകളിലൂടെ മാത്രം തട്ടിയത് 2000 കിലോ അരി. കടയുടെ മേശവലിപ്പില്‍ നിന്നു രണ്ട് എവൈ കാര്‍ഡുകള്‍ റേഷനിങ് ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം