Categories
Alappuzha

ഹരികൃഷ്ണയെ താൻ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് രതീഷിൻ്റെ കുറ്റസമ്മതം

ആലപ്പുഴ: ഹരികൃഷ്ണയെ താൻ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് സഹോദരിയുടെ ഭർത്താവിൻ്റെ കുറ്റസമ്മതം.

ഹരികൃഷ്‌ണയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി രതീഷ് വെളിപ്പെടുത്തി.

ഹരികൃഷ്ണയ്ക്ക് മറ്റൊരാളുമായി പ്രണയബന്ധം ഉണ്ടെന്നും അത് ചോദ്യം ചെയ്യുന്നതിനിടെ തലയ്ക്കടിച്ചപ്പോൾ താഴെ വീണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ശേഷം ശ്വാസം മുട്ടിച്ച് കൊന്നുവെന്നുമാണ് രതീഷിൻ്റെ കുറ്റസമ്മതം. ചേർത്തല കടക്കരപ്പള്ളിയിൽ ഹരികൃഷ്ണയുടെ മരണം കൊലപാതകമെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

സഹോദരിയുടെ ഭർത്താവ് രതീഷാണ് കൊലപാതകിയെന്ന് തെളിഞ്ഞു.

ശനിയാഴ്‌ച പുലർച്ചെ കടക്കരപ്പള്ളിയിൽ രതീഷിൻ്റെ വീട്ടിലാണ് ഹരികൃഷ്‌ണയുടെ മൃതദേഹം കണ്ടത്.

രതീഷിനെ കാണാതാവുകയും ചെയ്‌തു. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ രാത്രിയോടെ രതീഷിനെ പിടികൂടി.

ചേർത്തല നഗരത്തിനടുത്ത് ബന്ധുവിൻ്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

വീട്ടുകാർ രഹസ്യമായി അറിയിച്ചാണ് പൊലീസിനെ വരുത്തിയത്. രാത്രി തന്നെ പ്രതി കുറ്റം സമ്മതിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The family secretly informed the police. The accused pleaded guilty at night.

NEWS ROUND UP