Categories
Kannur

റഷഫാത്തിമയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കി

കണ്ണൂർ : ഇരിട്ടിയിൽ ചികിത്സ തേടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞു വീണ് മരണപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇരിട്ടി നേരംമ്ബോക്കിലെ റഷ മന്‍സിലില്‍ പി.കെ.റിയാസ് -ഫൗസിയ ദമ്പതികളുടെ മകള്‍ റഷഫാത്തിമ (25)യാണ് മരണപ്പെട്ടത്.

മൈഗ്രെയിന്‍ രോഗബാധിതയായ യുവതി ഒരാഴ്ച മുന്‍പ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി ബന്ധുക്കള്‍ക്കൊപ്പമുള്ള യാത്രയ്ക്കിടെയാണ് യുവതി കുഴഞ്ഞു വീണത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് നാല് മണിയോടെ ഇരിട്ടി പുതിയ ബസ് സ്റ്റാന്‍്റിലെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid confirmed the death of a young woman who collapsed and died on the way to hospital seeking treatment in Irtysh.

NEWS ROUND UP