സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ രോഗമുക്തരായി

Loading...

റ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കൊവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പിബി നൂഹ്.

മൂന്ന് പേരുടേയും പരിശോധനാഫലം നെഗറ്റീവാണെന്ന് കളക്ടർ പറഞ്ഞു. ഇവരുടെ അടുത്ത രണ്ട് ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടർ പറഞ്ഞു.

സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് റാന്നി സ്വദേശികൾക്കാണ്.

പത്തനംതിട്ട ജില്ലയിൽ ഇന്നലെ പുതിയ കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ഇന്നലെ ജില്ലയിൽ നിന്നും 51 സാമ്പിളുകൾ ഉൾപ്പെടെ ആകെ 507 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം 41 നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.

 

ജില്ലയുടെ അതിരുകളിൽ 147 ടീമുകൾ ഇന്ന് ആകെ 6078 യാത്രികരെ സ്ക്രീൻ ചെയ്തു. ഇവരിൽ രോഗലക്ഷണങ്ങൾ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 5732 പേർക്ക് ബോധവത്ക്കരണം നൽകി.

1152 അതിഥി തൊഴിലാളികളെ ലേബർ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്ക്രീനിംഗിന് വിധേയമാക്കി. ഇവരിൽ 2 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി ഇവരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു. വോളന്റിയർമാർ ഇന്ന് ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുക്കുകയും, ആകെ 4812 വീടുകൾ സന്ദർശിക്കുകയും ചെയ്തു.

 

28/3/2020

Posted by District Collector Pathanamthitta on Saturday, March 28, 2020

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം