സമാനതകളില്ലാത്ത പ്രകടനവുമായി സച്ചിനും വിഷ്ണുവും, കേരളം പൊരുതുന്നു

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ അമ്പേ തകര്‍ന്ന കേരളം പോരാട്ടവീര്യം വീണ്ടും പുറത്തെടുത്തു. നായകന്‍ സച്ചിന്‍ ബേബിയും വാലറ്റക്കാരന്‍ വിഷ്ണു വിനോദുമാണ് കേരളത്തെ മത്സരവഴിയിലേക്ക് വീണ്ടും തിരിച്ചെത്തിച്ചത്. ഇതോടെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് കേരളം.

മൂന്നാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം ആറ് വിക്കറ്റിന് 257 റണ്‍സ് എന്ന നിലയിലാണ്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 265 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. ഇതോടെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് 9 റണ്‍സ് കൂടി മതി.

കേരളത്തിനായി നിര്‍ണ്ണായ നിമിഷത്തില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബിയും അര്‍ധ സെഞ്ച്വറി നേടിയ വിഷ്ണു വിനോദുമാണ് കേരളത്തെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഒരു ഘട്ടത്തില്‍ ഒന്നാമിന്നിംഗ്‌സിന് സമാനമായ രീതിയില്‍ നാലിന് എട്ട് എന്ന നിലയില്‍ തകര്‍ന്ന കേരളത്തെയാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇരുവരും കരപറ്റിറ്റത്. ഇരുവരും ഏഴാം വിക്കറ്റില്‍ ഇതുവരെ 156 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

26 റണ്‍സെടുത്ത ജഗതീഷിന്റേയും 19 റണ്‍സെടുത്ത സഞ്ജുവിന്റേയും വിക്കറ്റാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു.

182 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും സഹിതമാണ് സച്ചിന്‍ 122 റണ്‍സെടുത്തിരിക്കുന്നത്. വിഷ്ണുവാകട്ടെ 100 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് 73 റണ്‍സുമായി ബാറ്റ് ചെയ്യുന്നത്.

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 63 റണ്‍സിനെതിരെ മധ്യപ്രദേശ് 328 റണ്‍സ് അടിച്ച് കൂട്ടിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം