തിരുവനന്തപുരം :ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച എല്ലാ വാദങ്ങളും ശരിയാണെന്നും സർക്കാർ വാദം പൊളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

4500 കോടി രൂപയുടെ മുതൽ മുടക്കുള്ള പദ്ധതിയാണ് ഇ – മൊബിലിറ്റി പദ്ധതി.
ഈ പദ്ധതിയ്ക്ക് ടെന്റർ വിളിക്കാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയും ലണ്ടൻ ആസ്ഥാനമായിട്ടുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കണ്‍സൽറ്റന്‍സി കരാർ കൊടുക്കുകയാണ് ചെയ്തത് എന്നും മുഖ്യമന്ത്രിയുടെ താൽപ്പര്യ പ്രകാരം അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
4500 കോടിരൂപ ചെലവുള്ള പദ്ധതിയുടെ കണ്‍സൽറ്റന്‍സി കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് സെബി വിലക്കിയ കമ്പനിയാണ്.
സത്യം ഉള്‍പ്പെടെ ഒന്‍പത് വന്കുംഭകോണങ്ങളില് അവര്‍ ആരോപണം നേരിട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് ടെന്‍ഡറില്ലാതെ കണ്‍സൽറ്റന്‍സി കരാര്‍ നല്‍കിയത്.