ഓണക്കിറ്റ് ഇത്തവണയില്ലാത്തത് സർക്കാരിന്‍റെ കടുത്ത വഞ്ചനയെന്ന് രമേശ് ചെന്നിത്തല

Loading...

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നൽകാതെ ധനവകുപ്പും സർക്കാരും കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് പാവപ്പെട്ടവർക്ക് സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവ് ഇത്തവണ വേണ്ടെന്ന വച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് എഞ്ചിനീയർമാർക്ക് പരിശീലനമെന്ന പേരിൽ ഒരു കോടി രൂപയാണ് ധനവകുപ്പ് ചെലവാക്കിയത്. ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകം. പാവങ്ങളോട് കരുണയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പ്രളയത്തിൽ ദുരിതത്തിലായവർക്ക് പതിനായിരം രൂപ നൽകാനാവാത്തത് സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രളയത്തിൽ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.

Loading...