Categories
Kozhikode

രാജുവിന് ഭാര്യയെ സംശയം ; നാലു പേരെ തീക്കൊളുത്തിയ കൊടും ക്രൂരതയ്ക്ക് കാരണം വെളിപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് : ”ആരോടും ഒന്ന് ഉറക്കെ സംസാരിക്കുക പോലുമില്ല അവൻ, നല്ല മനുഷ്യൻ .ഗൾഫിൽ നിന്ന് നാട്ടിലെത്തി കുറച്ചു നാൾ കഴിഞ്ഞതോടൊ ഒരു വിഷാദ രോഗിയെ പോലെയാണ് രാജു പെരുമാറിയത്, ഭാര്യ റീന നല്ലൊരു കുടുംബിനിയാ, നല്ല പെരുമാറ്റം. സോഷ്യലായ ഇടപെടലും, തൊഴിലുറപ്പ് പണിക്ക് പോകും .

എന്നാൽ രാജു നാട്ടിലെത്തിയതോടെ ഭാര്യയെ സംശയം തുടങ്ങി. ഇതിന് എരിവും പുളിയും ചേർക്കാൻ ചിലർ കൂടി ചേർന്നതോടെ കുടുംബ കലഹമായി ” നാല് ജീവനുകളെ ചുട്ടുപൊള്ളിച്ച ആ കൊടും ക്രൂര സംഭവത്തെ കുറിച്ച് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നാട്ടുകാരൻ ട്രൂ വിഷൻ ന്യൂസുമായി സംസാരിച്ചു.

read more : കോഴിക്കോട് നാല് പേർക്ക് പൊള്ളലേറ്റ സംഭവം ; ഭർത്താവ് മരിച്ചു

അവൻ മരിക്കുമെന്ന് ആദ്യം കരുതിയില്ല, വീട്ടിനകത്ത് നിന്ന് തീപിടിച്ച ശരീരവുമായി പൊട്ടിക്കരഞ്ഞ് കൊണ്ട് അവർ തന്നെയാ വാതിൽ തുറന്ന് പുറത്ത് മുറ്റത്ത് വന്നത്. മക്കളെയെങ്കിലും രക്ഷിക്കാൻ അവർ കരഞ്ഞ് പറയുന്നുണ്ടായിരുന്നു.

വണ്ടിയെത്താൻ അഞ്ച് പത്ത് മിനുട്ട് വൈകി. നടന്നാണ് അവർ വാഹനത്തിൽ കയറിയത്. തലശ്ശേരി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗുരുതരാവസ്ഥ ഞങ്ങളും മനസ്സിലാക്കുന്നത്. പിന്നെ ഒരു മണിക്കൂറിനകം മൂന്നു പേരുടെയും ബോധം നഷ്ടപ്പെട്ടു. തലശ്ശേരിയിൽ നിന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക്.

READ MORE : അരൂണ്ടയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

അവിടെ നടത്തിയ വിദഗ്ത പരിശോധനയിലാണ് 83 ശതമാനം പൊള്ളലേറ്റുവെന്ന് മനസ്സിലാകുന്നത്. തുടർന്നാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയോടെ രാജുവിൻ്റെ മരണം സ്ഥിരീകരിച്ചു. റീനയും ഇളയ മകൻ ഷാലീസും ഇവിടെ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

മൂത്ത മകൻ ഷെഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് മക്കളും അച്ഛനും അമ്മയും അടങ്ങുന്ന നല്ല കുടുംബമാണ്. അടുത്തിടെ വീടൊക്കെ മോടി കൂട്ടിയിരുന്നു. അമ്മയും മക്കളും ഒരു മുറിയിലും രാജു മറ്റൊരു മുറിയിലുമാണ് കിടന്നുറങ്ങാറുള്ളത്. ഇന്നലെ രാജു ബൈക്കിൽ നിറക്കാനെന്ന് പറഞ്ഞ് കന്നാസിൽ പെട്രോൾവാങ്ങി വീട്ടിലേക്ക് വന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

read more : അരൂണ്ടയിൽ പൊള്ളലേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരം

സ്വന്തം ദേഹത്തും പിന്നീട് ഭാര്യയുടെയും മക്കളുടെയും ദേഹത്തേക്കും പെട്രോൾ ഒഴിച്ച് രാജു ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കുടുംബങ്ങളിലെ ഇത്തരം നിസ്സാര പ്രശ്നങ്ങൾ യാഥാസമയം മനസ്സിലാക്കി പരിഹരിക്കാൻ കഴിയാതെ പോകുന്നതിൽ നമ്മൾ പരാജയപ്പെടുന്നതിനാലാണ് ഇത്തരം ദൗർഭാഗ്യ സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് ഒരു ജനപ്രതിനിധിയും പറഞ്ഞു.

പുലർച്ചെ തന്നെ പാനൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് വീട്ടിലെ തീയണച്ചത്. നാദാപുരം ഡിവൈഎസ്പിയും വളയം സി ഐ യും സംഘവും സ്ഥലം സന്ദർശിച്ചു. സംഭവ അറിഞ്ഞ ഉടനെ വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷും പിന്നീട് ചെക്യാട് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് കെ.പി കുമാരനും വീട് സന്ദർശിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്തിൽ നസീമ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Raju suspects wife; Locals have revealed the cause of the atrocity that set four people on fire

NEWS ROUND UP