Categories
ദേശീയം

പതഞ്ജലി വില്‍ക്കുന്ന കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍.

തഞ്ജലി വില്‍ക്കുന്ന കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍.

പതഞ്ജലിയുടെ സിംഗാനിയ ഓയില്‍ മില്‍ നല്‍കിയ അഞ്ച് സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ തീരുമാനം.

പരിശോധനയ്ക്കായി എത്തിച്ച അഞ്ച് സാംപിളുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി രാജസ്ഥാനിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദമാക്കുന്നു.

അല്‍വാറിലെ ഫുഡ് സേഫ്റ്റി അന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റിയുടെ ലാബില്‍ മെയ് 27നാണ് പരിശോധന നടന്നത്.

വിഷയത്തില്‍ പതഞ്ജലിയുടെ പ്രതികരണം ഇനിയും എത്തിയിട്ടില്ല. ബുധനാഴ്ചയാണ് കടുക് എണ്ണയ്ക്ക് നിലവാരമില്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

രണ്ട് ആഴ്ചയ്ക്ക് മുന്‍പ് സിംഗാനിയ ഓയില്‍ മില്ലില്‍ നടത്തിയ പരിശോധനയില്‍ വലിയ അളവില്‍ എണ്ണ പാക്ക് ചെയ്യാനുള്ള കവറുകളും എണ്ണയും കണ്ടെത്തി സീല്‍ ചെയ്തിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Rajasthan government says mustard oil sold by Patanjali is substandard

NEWS ROUND UP