Categories
കായികം

ഐ പി എല്ലില്‍ ഇന്ന് രാജസ്ഥാന്‍ – ഡല്‍ഹി പോരാട്ടം

ദുബായ് : ഐ പി എല്ലില്‍ ഇന്ന് രാജസ്ഥാന്‍ – ഡല്‍ഹി പോരാട്ടം.  ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 ന് ഡല്‍ഹി കാപിറ്റല്‍സ്- രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

ഇരുടീമിനും സീസണിലെ എട്ടാം മത്സരമാണിത്. ആദ്യപാദത്തില്‍ തോറ്റതിന്റെ കണക്ക് തീര്‍ക്കാനുണ്ട് രാജസ്ഥാന്. ഡല്‍ഹിക്കാവട്ടെ വിജയവഴിയില്‍ തിരിച്ചെത്തണം.

അതിലുപരി ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റെയും റിക്കി പോണ്ടിംഗും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. ഡല്‍ഹിയുടെ കോച്ചാണ് പോണ്ടിംഗ്. വോണ്‍ രാജസ്ഥാനൊപ്പം തന്നെയുണ്ട്.

ഡല്‍ഹിക്ക് അഞ്ചും രാജസ്ഥാന് മൂന്നും ജയങ്ങളാണുള്ളത്. സഞ്ജു സാംസണ്‍ ഹൈദരാബാദിനെതിരെ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

ജോസ് ബട്ലറിന്റെ ഓപ്പണിംഗ് പങ്കാളി ആരാകുമെന്നതില്‍ തുടങ്ങി ബൗളിംഗില്‍ ജോഫ്രാ ആര്‍ച്ചര്‍ ഒഴികെയുളളവരെല്ലാം മോശം പ്രകടനം കാഴ്ച വെയ്ക്കുന്നതും റോബിന്‍ ഉത്തപ്പയുടെ ഫോമില്ലായ്മയാണ് ഡല്‍ഹിയുടെ പ്രശ്നം. മധ്യനിരയില്‍ കളിക്കുന്ന താരത്തെ ഇന്ന് ഓപ്പണറാക്കുമെന്നും സൂചനയുണ്ട്.

മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹി തിരിച്ചുവരവ് ലക്ഷ്യമിടും ഋഷഭ് പന്തിന്റെ പരിക്കോടെ ടീം ഘടനയില്‍ മാറ്റം വരുത്തേണ്ടി വന്നത് ഡല്‍ഹിക്ക് തിരിച്ചടിയായി.

എങ്കിലും ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം കണക്കുകളില്‍ വ്യക്തമാണ്. ബൗളിംഗില്‍ സീസണിലെ ആദ്യ 25സ്ഥാനങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് 5 പേരുണ്ടെങ്കില്‍ രാജസ്ഥാന്റെ സാന്നിധ്യം ആര്‍ച്ചറില്‍ ഒതുങ്ങും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Rajasthan-Delhi clash in IPL today

NEWS ROUND UP