ഈ രണ്ടു മലയാള ചിത്രങ്ങൾ കാണാൻ രാജമൗലിയും കട്ട വെയ്റ്റിംഗ്

Loading...

കോടികള്‍ ചെലവഴിച്ച്‌ ഇന്ത്യന്‍ സിനിമയില്‍ അത്ഭുതകരമായ സെറ്റുകളില്‍ സിനിമ ചിത്രീകരിക്കുന്നവരില്‍ മുന്‍‌പന്തിയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സംവിധായകനാണ് എസെസ് രാജമൌലി. മഗധീര, ബാഹുബലി, ബാഹുബലി 2, ഈച്ച തുടങ്ങിയ
ചിത്രീകരിക്കുന്ന സംവിധായകന്‍ എസ്‌എസ് രാജമൗലിയാണ്.

അദ്ദേഹത്തെപ്പോലും അമ്പരിപ്പിക്കുന്ന തരത്തിലാണ് മലയാളത്തില്‍ രണ്ട് സിനിമകള്‍ ഒരുങ്ങുന്നത്. ഒന്ന് മാമാങ്കവും രണ്ട് കുഞ്ഞാലി മരയ്ക്കാറും. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

തെലുങ്കില്‍ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത് അല്ലു അരവിന്ദ് ആണ്. തെലുങ്ക് താരങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. രാജമൌലി, ചിരഞ്ജീവി എന്നിവരും മമ്മൂട്ടിയുടെ മൂന്നാമത്തെ ചരിത്രവേഷത്തിനായി കാത്തിരിക്കുന്നുവെന്നാണ് [പുതിയ റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുടെ പോരാട്ട രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. ശ്യാം കൌശലാണ് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ഒരു വടക്കന്‍ വീരഗാഥയിലും പഴശ്ശിരാജയിലും കണ്ടതിനേക്കാള്‍ വലിയ കാഴ്ചകള്‍ മാമാങ്കത്തില്‍ ദര്‍ശിക്കാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം