വിശ്വാസികൾ നടത്തുന്ന പ്രതിഷേധങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കും- രാഹുല്‍ ഈശ്വര്‍

കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അയ്യപ്പ ധർമ സേനാ പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ട് മാതൃകയിൽ ഓർഡിനൻസ് വഴി നിയമനിർമണം നടത്തൻ സാധ്യത ഉണ്ട്. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണ്. എന്തായാലും പോരാട്ടം തുടരും. നിയമപരമായും എല്ലാ വഴികളും തേടുമെന്നും രാഹുല്‍ പറഞ്ഞു.

വിശ്വാസികൾ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായവും നൽകും. അവർ നടത്തുന്ന പ്രതിഷേധങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കും- രാഹുല്‍ പറഞ്ഞു.

Loading...